Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'ക്നാനായ സമൂഹത്തെ...

'ക്നാനായ സമൂഹത്തെ ആക്രമിക്കാൻ ആസൂത്രിത ശ്രമം'

text_fields
bookmark_border
കോട്ടയം: സിസ്​റ്റർ അഭയയുടെ ദുരൂഹ മരണവും അഭയ കേസ് അന്വേഷണവും അവസരമായി കരുതി ക്നാനായ സമൂഹത്തെയും സഭയെയും ആക്രമിക്കാനും ചളിവാരിയെറിയാനും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുവെന്നത് അപലപനീയമാണെന്ന്​ ക്നാനായ അൽമായ സംഘനകൾ. ക്രൈംബ്രാഞ്ചും സി.ബി.​െഎയിലെ ജോയൻറ്​ ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥ സംഘവും നിരവധിതവണ അന്വേഷണം നടത്തി കേസ് എഴുതിത്തള്ളണമെന്ന് നാലുതവണ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പുതിയ അന്വേഷണസംഘം മുൻവിധിയോടെ എത്തി വിശ്വാസയോഗ്യമല്ലാത്ത വ്യക്തികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഫാ. തോമസ് കോട്ടൂരിനെയും സിസ്​റ്റർ സെഫിയെയും കുറ്റക്കാരായി ചൂണ്ടിക്കാട്ടിയതി​ൻെറ അടിസ്ഥാനത്തിലാണ്​ വിധി. എങ്കിലും കോടതിവിധിയെ മാനിക്കുന്നു. ഉന്നത കോടതികളിൽ അപ്പീൽ സമർപ്പിച്ച് ദുരൂഹ മരണത്തി​ൻെറ യഥാർഥ കാരണം പുറത്ത് കൊണ്ടുവരണം. അതിരൂപത കേസ് നടത്തിപ്പിൽ ഇടപെട്ടിട്ടി​െല്ലന്നിരിക്കെ കേസിനായി കോടികൾ സഭ ചെലവിട്ടുവെന്ന് പറയുന്നത് സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ആസൂത്രിത വ്യാജ പ്രചാരണമാണ്​. ഇതിൽ അതിരൂപതയിലെ അൽമായ സംഘടനകൾ പ്രതിഷേധിക്കുന്നുവെന്നും കെ.സി.സി പ്രസിഡൻറ്​ തമ്പി എരുമേലിക്കര, കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ കെ.സി.ഡബ്ല്യു,എ പ്രസിഡൻറ് പ്രഫസർ മെഴ്​സി മൂലക്കാട്ട്​, ജനറൽ സെക്രട്ടറി സിൻസി പാറയിൽ, കെ.സി.വൈ.എൽ പ്രസിഡൻറ്​ ലിബിൻ പാറയിൽ, ജനറൽ സെക്രട്ടറി ബോഹിത്​ പടമുഖം എന്നിവർ​ പ്രസ്​താവയിൽ അറിയിച്ചു. ജീവനക്കാരന് കോവിഡ്; കൃഷിഭവൻ അടച്ചു എരുമേലി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കൃഷിഭവൻ താൽക്കാലികമായി അടച്ചു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് ജീവനക്കാരും ക്വാറൻറീനിൽ പോയതോടെയാണ് കൃഷിഭവൻ അണുമുക്തമാക്കിയശേഷം താൽക്കാലികമായി അടച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story