Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിപ്പ്​ ലംഘനത്തിൽ...

വിപ്പ്​ ലംഘനത്തിൽ ജോസഫിനെ കുടുക്കാൻ സി.പി.എമ്മിൽ സമ്മർദവുമായി ജോസ്​ വിഭാഗം

text_fields
bookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻവിജയത്തിനു പിന്നാലെ, പി.ജെ. ജോസഫിനും മോൻസ് ജോസഫിനുമെതിരെയുള്ള വിപ്പ്​ ലംഘനപരാതിയിൽ നടപടികൾ വേഗത്തിലാക്കാൻ സി.പി.എമ്മിൽ സമ്മർദവുമായി ജോസ് ​പക്ഷം. കൂറുമാറ്റനിരോധന നിയമപ്രകാരം പി.ജെ. ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കി ഇരട്ടത്തിരിച്ചടി നൽകാനാണ്​ ​ജോസ്​ വിഭാഗത്തി​ൻെറ നീക്കം. തെരഞ്ഞെടുപ്പ്​ വിജയത്തിനു പിന്നാലെ പരാതിയിൽ ഉടൻ തീരുമാനമെന്നാവശ്യവുമായി സി.പി.എം ​േനതാക്കളെ കണ്ട​ ജോസ് കെ. മാണി, മുഖ്യമന്ത്രി പിണറായി വിജയനെയും വിവരങ്ങൾ ധരിപ്പിച്ചതായാണ്​ സൂചന. ഇരുവർക്കുമെതിരെ നടപടിയുണ്ടായാൽ ജോസഫ്​ വിഭാഗത്തെ കൂടുതൽ ദുർബലപ്പെടുത്താൻ കഴിയുമെന്നാണ്​ ജോസ്​ കെ. മാണി സി.പി.എം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്​. നിലവിൽ സ്​പീക്കറുടെ മുന്നിലാണ്​ പരാതി. ഇരുകൂട്ടരുടെയും വിശദീകരണം കേൾക്കാൻ ഈ മാസം 22, 23 തീയതികളിൽ സ്​പീക്കർ സിറ്റിങ്ങും നിശ്ചയിച്ചിട്ടുണ്ട്​. നേര​േത്ത വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇത്​​ അനുകൂലമാണെന്ന്​ അവകാശപ്പെടുന്ന ജോസ്​ വിഭാഗം നേതാക്കൾ, ഇരുവർക്കുമെതിരെ നടപടിക്ക്​ കഴിയുമെന്ന്​ തങ്ങൾക്ക്​ നിയമോപദേശം ലഭിച്ചതായും വ്യക്തമാക്കുന്നു. മോൻസിനെ അയോഗ്യനാക്കിയാൽ കടുത്തുരുത്തി നിയമസഭ മണ്ഡലം അനായാസം പിടിച്ചെടുക്കാമെന്നും ഇവർ സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്​. പഴയ പാലാ നിയമസഭ മണ്ഡലത്തി​ൻെറ നാലു പഞ്ചായത്തുകൾ കടുത്തുരുത്തിയിലാണ്. ജോസ്​​ െക. മാണി പ്രത്യേക ശ്രദ്ധ നൽകിയ കടുത്തുരുത്തി നിയമസഭ മണ്ഡലത്തിനു കീഴിലെ രണ്ട്​ ജില്ല പഞ്ചായത്ത്​ ഡിവിഷനിലും ഇവർ വിജയിച്ചിരുന്നു. പാർട്ടിക്ക്​ ഏ​െറ ശക്തിയുള്ള ഇവിടെ നിന്ന്​ ജോസ് ​കെ. മാണിയോ റോഷി അഗസ്​റ്റിനോ നിയമസഭയിലേക്ക്​ മത്സരിക്കുമെന്നാണ്​ കേരള കോൺ​ഗ്രസിലെ ചർച്ചകൾ. രാജ്യസഭ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചർച്ച എന്നിവയിൽനിന്ന്​ വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യു.ഡി.എഫിന് വോട്ട്​ ചെയ്യാൻ ജോസഫ് വിഭാഗവും പരസ്പരം വിപ്പ്​ നൽകിയിരുന്നു. എന്നാൽ, തങ്ങളുടേതാണ്​ യഥാർഥ വിപ്പെന്ന്​ അവകാശപ്പെട്ട ഇരുകൂട്ടരും പരാതിയുമായി സ്​പീക്കറെ സമീപിക്കുകയുമായിരുന്നു. ആരോപണം തെളിഞ്ഞാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭ അംഗത്വത്തിൽനിന്ന്​ പുറത്താൻ സ്​പീക്കർക്കാകും. തങ്ങളു​െട പരാതി തള്ളി രാഷ്​ട്രീയപ്രേരിതമായി സ്പീക്കർ തീരുമാനമെടുത്താലും കോടതിയെ സമീപിക്കാൻ കഴിയുമെന്നതിനാൽ ആശങ്കയില്ലെന്നാണ്​ ജോസഫ്​ പക്ഷത്തി​ൻെറ നിലപാട്​. നേരത്തേ കേരള കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന്​ ആർ. ബാലകൃഷ്ണപിള്ളക്കും പി.സി. ജോർജിനും അയോഗ്യത കൽപിച്ചിരുന്നു. ജോർജി​െനതിരായ നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story