Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിജയം കൈവിടാതെ പ്രിയ...

വിജയം കൈവിടാതെ പ്രിയ മധുസൂദനൻ

text_fields
bookmark_border
കോട്ടയം: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ്​ ആശുപത്രിയിലായെങ്കിലും ​പ്രിയ മധുസൂദനനെ വിജയം കൈവിട്ടില്ല. 497 വോട്ടുനേടിയാണ്​ പനച്ചിക്കാട്​ പഞ്ചായത്തിലെ അഞ്ചാംവാർഡ്​ കണിയാമലയിലെ യു.ഡി.എഫ്​ സ്ഥാനാർഥി പ്രിയ മധുസൂദനൻ ജയിച്ചത്​. മഹിള കോൺഗ്രസ്​ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷി​ൻെറ ജ്യേഷ്​ഠസഹോദരിയാണ്​ പ്രിയ. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പ്രിയ സഞ്ചരിച്ചിരുന്ന സ്​കൂട്ടറിൽ കാറിടിക്കുകയായിരുന്നു. പുറമേക്ക്​ പരിക്ക്​ ഉണ്ടായിരുന്നില്ലെങ്കിലും വയറിനുള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായതോടെ ഐ.സി.യുവിൽ പ്ര​േവശിപ്പിച്ചു. ശസ്​ത്രക്രിയക്കുശേഷം സുഖംപ്രാപിച്ച്​ തെരഞ്ഞെടുപ്പ്​ ഫലം വരുന്നതി​ൻെറ തലേന്നാണ്​ വീട്ടിലെത്തിയത്​. സ്ഥാനാർഥി ആശുപത്രിയിലായിരുന്നെങ്കിലും പ്രവർത്തകർ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രചാരണത്തിനിടെയാണ്​ പ്രിയ അമ്മൂമ്മയായതും. രണ്ടാംതവണയാണ്​ ഇവർ കണിയാമല വാർഡിനെ പ്രതിനിധീകരിക്കുന്നത്​. അടിച്ചിറയില്‍ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച്​ 12പേർക്ക്​ പരിക്ക് കോട്ടയം: എം.സി റോഡില്‍ അടിച്ചിറയില്‍ ട്രാവലറും മിനിലോറിയും കൂട്ടിയിടിച്ച്​ സ്ത്രീകൾ അടക്കം 12പേർക്ക്​ പരിക്ക്. തമിഴ്‌നാട് സ്വദേശികളായ നിരവധിപേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്​ച രാത്രി 12 ഓടെയാണ്​ സംഭവം. പെരുമ്പാവൂരിലേക്ക്​ പോകുകയായിരുന്ന തമിഴ്‌നാട് തെങ്കാശി സ്വദേശികളും തൃശൂരിലും പെരുമ്പാവൂരിലും സ്ഥിരതാമസക്കാരുമായ വസ്ത്ര വ്യാപാരികള്‍ സഞ്ചരിച്ച ട്രാവലറാണ്​ അപകടത്തിൽപെട്ടത്​. അപകടത്തില്‍ പരിക്കേറ്റ 11പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ്, നാഗൂര്‍ മൊയ്തീന്‍, സുലൈഹാൾ എന്നിവരാണ്​ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഇവരുടെ പരിക്ക്​ ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ ട്രാവലറി​ൻെറ മുന്‍ഭാഗം തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്​ പുറത്തെടുക്കുകയായിരുന്നു. തമിഴ്‌നാട്ടുകാരായ ഇവര്‍ പെരുമ്പാവൂരില്‍ താമസിച്ച്​ വ്യാപാരം നടത്തിവരുകയായിരുന്നു. ട്രാവലറി​ൻെറ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നുവെന്നാണു സൂചന. അപകടത്തെത്തുടര്‍ന്ന് എം.സി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പടം: പ്രിയ മധുസൂദനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story