Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയ്യോ... കാലുവാരി... ...

അയ്യോ... കാലുവാരി... പത്തനംതിട്ടയിൽ യു.ഡി.എഫിൽ ആരോപണ ബഹളം

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയിൽ യു.ഡി.എഫിൽ നടന്നത് കാലുവാരലി​ൻെറ കൂട്ടപ്പൊരിച്ചിൽ. ഇതെച്ചൊല്ലി ഇപ്പോൾ നിലവിളികളുടെയും പരാതികളുടെയും ബഹളമാണ്​​. പലയിടത്തും കാലുവാരലും പാരപണിയലും നടക്കുന്നത്​ കണ്ടിട്ടും തടയിടാതെ നേതൃത്വം കണ്ടുനി​െന്നന്ന ആരോപണവും ഉയരുന്നു. തെരഞ്ഞെടുപ്പ്​ രംഗം ചൂടുപിടിച്ചതോടെ പത്തനംതിട്ട നഗരസഭയിൽ ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിക്കില്ലെന്ന് പാർട്ടിക്കാർക്ക്​ അറിയാമായിരുന്നു. ഓരോ വാർഡിലും റെബലുകളെ നിർത്താൻപോലും നേതാക്കൾ പരസ്യമായി മത്സരിക്കുകയായിരുന്നു. ചില വാർഡുകളിൽ രണ്ടും മൂന്നും റെബലുകളെ വരെ നിർത്തി. കേരള കോൺഗ്രസിനും ലീഗിനും നൽകിയ സീറ്റുകളിൽ കാലുവാരിയും റെബലുകളെ നിർത്തിയുമാണ് സീറ്റ് നഷ്​ട​െപടുത്തിയത്. കേരളകോൺഗ്രസിന് നൽകിയ 16, 18 വാർഡുകളിൽ കോൺഗ്രസിൻെറ റെബലുകൾ ഉണ്ടായിരുന്നു. ആർ.എസ്.പിക്ക് നൽകിയ മൂന്നാം വാർഡിലും കോൺഗ്രസിൽനിന്ന്​ രണ്ട് റെബലുകൾ മത്സരിച്ചതോടെ ആ വാർഡും നഷ്​ടപ്പെട്ടു. മുസ്​ലിംലീഗിന് നൽകിയ മൂന്നുസീറ്റിലും കോൺഗ്രസുകാർ കാലുവാരി തോൽപിച്ചതായി ജില്ല നേതൃത്വം പറയുന്നു. കാലുവാരുമെന്നറിഞ്ഞ കേരള കോൺഗ്രസ് ജോസഫ്, ആർ.എസ്.പി, മുസ്​ലിംലീഗ് നേതാക്കളും പ്രവർത്തകരും തിരിച്ച് കോൺഗ്രസ്​ മത്സരിച്ച വാർഡുകളിലും കാലുവാരി പകരംവീട്ടി. കെ.എസ്.യു ജില്ല പ്രസിഡൻറായ അൻസാർ മുഹമ്മദ് മത്സരിച്ച വാർഡ് ഉദാഹരണമാണ്. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ്​ സ്ഥാനാർഥിക്കെതിരെ ​റെബലായി മത്സരിച്ച്​ വിജയിച്ച അൻസാറിനോടുള്ള പക ലീഗ്​ പ്രവർത്തകർ ഇത്തവണ തീർത്തു. ചില വാർഡുകളിൽ അഡ്ജസ്​റ്റ്​മൻെറ്​ മത്സരവും നടന്നു. ചില വാർഡുകളിൽ എസ്.ഡി.പി.ഐക്ക്​ വോട്ട്​ മറിച്ചാണ് സ്വന്തം സ്ഥാനാർഥികളെ തോൽപിച്ചതെന്നും ആരോപണം ഉയരുന്നു. യു.ഡി.എഫ്​ ജില്ല കൺവീനർ എ. ഷംസുദ്ദീൻ മത്സരിച്ച വാർഡിൽ അദ്ദേഹത്തെ കാലുവാരാൻ നേതാക്കൾ തമ്മിൽ മത്സരമായിരുന്നുവെന്ന്​ ഇപ്പോൾ പലരും പറയുന്നു. മുസ്​ലിംലീഗും ഈ വാർഡിൽ കാലുവാരാൻ മുന്നിൽനിന്നുവെന്നതിന്​ തെളിവായി എസ്​.ഡി.പി.ഐ സ്​ഥാനാർഥിക്കൊപ്പം ലീഗ്​ ജില്ല നേതാക്കൾ നിൽക്കുന്ന ചിത്രം ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. മുൻ ചെയർമാൻ അഡ്വ. എ. സുരേഷ്​കുമാറിനും കാലുവാരൽ ഭീഷണി നേരിട്ടു. അതിനെ അതിജീവിച്ചാണ്​ സുരേഷ്​ ജയിച്ചുകയറിയത്​. തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിക്കാൻ നഗരസഭയിൽ ചുമതലപ്പെട്ട ആരും ഇല്ലായിരുന്നു. ഓരോരുത്തരും തോന്നുംപോലെ പ്രവർത്തിച്ചു. സീറ്റ് കിട്ടാതെ വന്നവർ പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു. ഘടകകക്ഷികൾക്ക് സീറ്റ് കൊടുക്കുന്ന കാര്യത്തിലും ചില കോൺഗ്രസ് നേതാക്കൾക്ക് വിമുഖതയായിരുന്നു. ജില്ല ആസ്ഥാന​െത്ത നഗരസഭയായിട്ടും ഇത് നഷ്​ടപ്പെടാതിരിക്കാൻ ഡി.സി.സി നേതൃത്വവും ഒന്നുംചെയ്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story