Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോളിങ്​ സാമഗ്രികളുടെ...

പോളിങ്​ സാമഗ്രികളുടെ വിതരണം നാളെ

text_fields
bookmark_border
കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള പോളിങ്​ സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പല്‍ വിതരണ കേന്ദ്രങ്ങളില്‍ ബുധനാഴ്​ച നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക്തല വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം അനുവദിച്ചാണ് വിതരണം നടത്തുന്നത്. പോളിങ്​ സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍:- ബ്ലോക്ക് തലം 1. വൈക്കം ഗവ. ഗേള്‍സ് എച്ച്. എസ്.എസ് 2. കടുത്തുരുത്തി സൻെറ്​ മൈക്കിള്‍സ് എച്ച്. എസ്.എസ് 3. അതിരമ്പുഴ സൻെറ്​ അലോഷ്യസ് എച്ച്. എസ് 4. കുറവിലങ്ങാട് ദേവമാതാ കോളജ് 5. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ആൻറ്​ ജൂനിയര്‍ കോളജ് 6. അരുവിത്തുറ സൻെറ്​ ജോര്‍ജ് കോളജ് ഓഡിറ്റോറിയം 7. വെള്ളൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ 8. ചങ്ങനാശ്ശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 9. നെടുംകുന്നം ബൈ സൻെറിനറി മെമ്മോറിയല്‍ പാസ്​റ്ററല്‍ സൻെറര്‍ 10. കാഞ്ഞിരപ്പള്ളി സൻെറ്​ ഡൊമിനിക് എച്ച്. എസ്.എസ് 11.മണര്‍കാട് ഇന്‍ഫൻറ്​ ജീസസ് ബഥനി കോണ്‍വൻെറ്​ എച്ച്. എസ് മുനിസിപ്പാലിറ്റി തലം 1. മുനിസിപ്പല്‍ ഹാള്‍ ചങ്ങനാശ്ശേരി 2. മുനിസിപ്പല്‍ ഹാള്‍ കോട്ടയം 3. മുനിസിപ്പല്‍ ഹാള്‍ വൈക്കം 4. മുനിസിപ്പല്‍ ഹാള്‍ പാലാ 5. ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്‌കൂള്‍ ആൻഡ്​​ ജൂനിയര്‍ കോളജ് 6. അരുവിത്തുറ സൻെറ്​ ജോര്‍ജ് കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 825 വാഹനങ്ങള്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പോളിങ്​ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിനും പോളിങ്​ സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത് 825 വാഹനങ്ങള്‍. 451 ബസുകള്‍, 40 മിനി ബസുകള്‍, 87 ടെമ്പോ ട്രാവലറുകള്‍, 247 ജീപ്പുകള്‍ എന്നിവയാണ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.ഇതിനു പുറമെ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കായി 179ഉം സ്‌പെഷല്‍ പോളിങ്​ ടീമുകള്‍ക്കായി 168ഉം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story