Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടമലക്കുടിയിലേക്ക്​...

ഇടമലക്കുടിയിലേക്ക്​ നേരത്തേ പുറപ്പെട്ട്​ പോളിങ്​ ഉദ്യോഗസ്ഥർ

text_fields
bookmark_border
നൂറടിയിലേക്ക്​ വരേണ്ടത്​ തമിഴ്‌നാട്ടിലൂടെ മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ നിയോഗിച്ചത് 100 അംഗസംഘ​െത്ത. 65 പോളിങ്​ ഉദ്യോഗസ്ഥരും 35 പൊലീസ് ഉദ്യോഗസ്ഥരുമാണുള്ളത്​. ഇടമലക്കുടിയിലെ ആദിവാസിക്കുടികളിലെ ഏറ്റവും ദുര്‍ഘടപ്രദേശമായ നൂറടിക്കുടിയിലെ പോളിങ്​ ബൂത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നതാണ് ഏറ്റവും ക്ലേശകരം. ഇവിടെയെത്താന്‍ 150 കിലോമീറ്ററില്‍ അധികമാണ് യാത്ര ചെയ്യേണ്ടത്. അതും തമിഴ്​നാടും കടന്ന്​. തിരുപ്പൂര്‍ കലക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ ഇവിടേക്ക് യാത്ര തിരിച്ചത്. 26 കുടികളിലായി 13 പോളിങ്​ ബൂത്തുകളാണ് ഇടമലക്കുടിയില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ കരുതലായി മൂന്ന്​ തെരഞ്ഞെടുപ്പ് യന്ത്രം കൂടുതലായി കരുതിയിട്ടുണ്ട്. യന്ത്രങ്ങള്‍ക്ക്​ തകരാര്‍ സംഭവിക്കുകയാണെങ്കില്‍ സമയനഷ്​ടം ഒഴിവാക്കാനാണിത്. ഫോണ്‍ റേഞ്ചോ നെറ്റ് കണക്​ഷനോ ഇല്ലാത്തതുകൊണ്ട്​ വയര്‍ലെസ് സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രകിയകള്‍ക്കായി ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ ഹാം റോഡിയോ ഉപയോഗപ്പെടുത്തിയിരുന്നു. ദുര്‍ഘട പ്രദേശങ്ങളില്‍നിന്ന്​ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി അന്നുതന്നെ മടങ്ങിവരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അടുത്ത ദിവസം പുറപ്പെട്ട് ഒമ്പതാം തീയതി ഉച്ചയോടെ കൂടി മാത്രമേ പോളിങ്​ ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തുകയുള്ളൂ. പോളിങ്​ സാമഗ്രികള്‍ സമാഹരിച്ച് തിങ്കളാഴ്​ച രാവിലെ 7.30ഓടെ തന്നെ ആദ്യസംഘം ഇടമലക്കുടിയിലേക്ക് യാത്ര തിരിച്ചു. TDG PAZHAYA MNR POLING പഴയമൂന്നാര്‍ സ്‌കൂള്‍ അങ്കണത്തില്‍ തടിച്ചുകൂടിയ പോളിങ്​ ഉദ്യോഗസ്ഥര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story