Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരങ്ങൾ പിടിക്കാൻ...

നഗരങ്ങൾ പിടിക്കാൻ കനത്ത​ പോരാട്ടം

text_fields
bookmark_border
-- നഗരസഭ റൗണ്ട്​ അപ്പ്​-- കോട്ടയം: പരസ്യപ്രചാരണം അവസാനിക്കാൻ ഒരുദിനം മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ നഗരസഭകൾ പിടിക്കാൻ കടുത്തപോരാട്ടം. ജോസ്​ വിഭാഗത്തി​ൻെറ ഇടതുമാറ്റത്തോടെ പാലായിലടക്കം കനത്ത മത്സരമാണ്​ നടക്കുന്നത്​. ഇടത്​ -വലത്​ മുന്നണികൾക്കൊപ്പം കരുത്തുകാട്ടാൻ എൻ.ഡി.എയെയും സജീവമായി രംഗത്തുണ്ട്​. ഈരാറ്റുപേട്ടയിൽ കനത്തപോരാട്ടം ഈരാറ്റുപേട്ട: നഗരസഭയായി ഉയർത്തിയതിനുശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട സാക്ഷ്യയാകുന്നത്​ കനത്തപോരാട്ടത്തിന്​. യു.ഡി.എഫിനു​ മേധാവിത്വമുണ്ടായിരുന്ന നഗരസഭയിൽ കഴിഞ്ഞതവണ എൽ.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. രണ്ടാംടേമിൽ ഭരണം തിരിച്ചുപിടിച്ചെങ്കിലും വീഴ്​ച ആവർത്തിക്കാതിരിക്കാൻ സംഘടിത പ്രവർത്തനമാണ്​ യു.ഡി.എഫ്​ നടത്തുന്നത്​. ഇവർക്ക്​ ​െവല്ലുവിളിയായി എൽ.ഡി.എഫ്​ രംഗത്തുണ്ടെങ്കിലും ഉയർത്തിക്കാട്ടാൻ മികച്ച നേതാക്കളില്ലാത്തതി​ൻെറ അഭാവം പ്രചാരണരംഗത്ത്​ നിഴലിക്കുന്നുണ്ട്​. കഴിഞ്ഞതവണ എൽ.ഡി.എഫിനു​ കൂട്ടായി ഉണ്ടായിരുന്ന പി.സി. ജോർജി​ൻെറ കേരള കോൺഗ്രസ് സെക്കുലർ ഇത്തവണ രംഗത്തുമില്ല. സൗഹൃദമത്സരങ്ങളും തർക്കങ്ങളും സ്വതന്ത്രരും ഇവർക്ക്​ തലവേദന തീർക്കുന്നുമുണ്ട്​. യു.ഡി.എഫിലും പലയിടങ്ങളിലും സ്വതന്ത്രർ ഭീഷണി തീർക്കുന്നുണ്ട്​. ഇരുമുന്നണിയും പുതുമുഖങ്ങളെയാണ്​ കൂടുതലായി രംഗത്തിറക്കിയിരിക്കുന്നത്​. യുവാക്കളുടെ പോരിടങ്ങളിൽ പലതിലും ഫലം പ്രവചനാതീതവുമാണ്​. ഇടത്തുകുന്ന്, ചിറപ്പാറ, ശാസ്താംകുന്ന്, വഞ്ചാങ്കൽ, തടവനാൽ, ചിറപ്പാറ, കൊണ്ടൂർമല എന്നീ വാർഡുകളിലാണ്​ സ്വതന്ത്രർ ഇരുമുന്നണിക്കും വെല്ലുവിളിയാകുന്നത്​. വട്ടക്കയം വാർഡിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ സൗഹർദ മത്സരത്തിലുമാണ്​. മുൻ ചെയർമാൻമാരിൽ ടി.എം. റഷീദ് മാത്രമാണ് മത്സരരംഗത്തുള്ളത്. ഇടതുപക്ഷത്തായിരുന്ന റഷീദ്​ അവരുമായി തെറ്റി ഇടത്തുംകുന്ന് വാർഡിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥിയായായിട്ടാണ്​ മത്സരം. കേരള കോണ്‍ഗ്രസ് സെക്കുലര്‍ പ്രതിനിധികളായി മത്സരിച്ച് കഴിഞ്ഞതവണ വൈസ് ചെയര്‍പേഴ്‌സനായ ബല്‍ക്കീസ് നവാസും മുന്‍ ആരോഗ്യസ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്. ഹസീബും മത്സരരംഗത്തുണ്ട്. ബല്‍ക്കീസ് നവാസ് ടൗണ്‍ ഇരുപതാം ഡിവിഷനില്‍നിന്നും​ ഹസീബ് നടൂപ്പറമ്പ് വാർഡിൽനിന്നും മത്സരിക്കുന്നു. ഇവരെ എൽ.ഡി.എഫ്‌ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മിലെ ഒരു വിഭാഗം പ്രവർത്തകർ എതിർപ്പുമായി രംഗത്തുണ്ട്. ടൗൺ വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. സഹലയോട് ഏറ്റുമുട്ടുന്നത് മുൻ വൈസ് ചെയർപേഴ്സൻ ബൾക്കീസ് നവാസാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ അഡ്വ. മുഹമ്മദ് ഇല്യാസും മുസ്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ്​ പി.എസ്. അബ്​ദുൽ ഖാദറും മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ സുഹ്‌റ അബ്​ദുൽഖാദറും മത്സരരംഗത്ത് വന്നതോടെ യു.ഡി.എഫ് ക്യാമ്പ് വിജയപ്രതീക്ഷയിലാണ്. എസ്.ഡി.പി.ഐ 16 വാര്‍ഡിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇവർ മത്സരിച്ച് വിജയിച്ച തേവരുപാറ, കുറ്റിമരംപറമ്പ്, പത്താഴപ്പടി, മുരിക്കോലിൽ എന്നീ വാർഡുകൾ നിലനിർത്താനുള്ള ശക്തമായ പോരാട്ടത്തിലാണ് ഇവർ. ഇൗരാറ്റുപേട്ടയിൽ ബി.ജെ.പിക്ക്​ രണ്ടിടത്ത്​ സ്ഥാനാർഥികളുണ്ട്​. മനസ്സുതുറക്കാതെ കോട്ടയം കോട്ടയം: ജോസി​ൻെറ വേർപിരിയൽ ജില്ല പഞ്ചായത്തിലടക്കം യു.ഡി.എഫിൽ ആശങ്ക തീർക്കുന്നുണ്ടെങ്കിലും കോട്ടയം നഗരസഭയിൽ അത്രക്ക്​ വേവലാതിയില്ല. കേരള കോൺഗ്രസി​നു​ പൊതുവെ വേരോട്ടം കുറഞ്ഞ ഇവിടെ 'വികസനമാണ്​' മുന്നണി മാറ്റത്തെക്കാൾ ചർച്ച​. തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എയെയും കൂട്ടുപിടിച്ച് യു.ഡി.എഫ്​ വോട്ടുതേടു​േമ്പാൾ മറുഭാഗത്ത്​ കോട്ടയത്തെ തകർത്ത യു.ഡി.എഫ്​ എന്ന പ്രചാരണവുമായാണ്​​ എൽ.ഡി.എഫ്​ രംഗത്തുള്ളത്​. വേർതിരിവില്ലാതെ വികസനമെന്ന ഉറപ്പുമായി ബി.ജെ.പിയും പോരിടത്തിലുണ്ട്​. കോവിഡിൽതട്ടി നഗരപ്രചാരണത്തി​ൻെറ കൊഴുപ്പ്​ കുറഞ്ഞിട്ടുണ്ടെങ്കിലും വീടു​കയറി വോട്ട്​ തേടുന്നതിനായിരുന്നു മുന്നണികൾ ഊന്നൽ നൽകിയത്​. അവസാനഘട്ടത്തിൽ 15 വാർഡുകളിൽ ഒപ്പത്തിനൊപ്പമാണ്​ മത്സരം. മുതിർന്ന നേതാക്കളെയെല്ലാം രംഗത്തിറക്കിയ കോൺഗ്രസ്​, പുതുമുഖങ്ങളെയും അങ്കത്തട്ടിലിറക്കിയിട്ടുണ്ട്​. കോൺഗ്രസ്​ വിമതരടക്കമുള്ളവർ പലയിടത്തും യു.ഡി.എഫിന്​ ഭീഷണിയാണ്​. അഞ്ച്​ വാർഡിൽ സ്വതന്ത്രർ മൂന്നുമുന്നണിക്കും വെല്ലുവിളിയുയർത്തുന്നുണ്ട്​. മുൻ നഗരസഭ അധ്യക്ഷ ഡോ.പി.ആർ. സോന മത്സരിക്കുന്ന പഴയസെമിനാരി വാർഡിലടക്കം വിമതർ കടുത്ത വെല്ലുവിളിയാണ്​ ഉയർത്തുന്നത്​. സൗഹൃദപോരാട്ടങ്ങൾക്കും യു.ഡി.എഫ്​ ക്യാമ്പ്​ വേദിയാകുന്നുണ്ട്​. ചില വാർഡുകളിൽ താഴേത്തട്ടിൽ യു.ഡി.എഫി​ൻെറ പ്രചാരണയന്ത്രം വേണ്ടത്ര ചലിക്കാത്തതും പോരായ്​മയാണ്​. ഇതിനിടെ, 16ാം വാർഡ്​ യു.ഡി.എഫ്​ സ്ഥാനാർഥിക്ക്​ കോവിഡ്​ അവിടുത്തെ പ്രചാരണരംഗത്തെ ബാധിച്ചിട്ടുണ്ട്​. യു.ഡി.എഫിന്​ ആത്​മവിശ്വാസത്തിന്​​കുറവൊന്നുമില്ലെന്നും എൽ.ഡി.എഫ്​ പ്രചാരണരംഗത്ത്​ ശക്തമായ വെല്ലുവിളിയാണ്​ ഉയർത്തുന്നത്​. പുതുമുഖങ്ങൾക്ക്​ പ്രാധാന്യം നൽകിയാണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥി പട്ടികയും. താഴേത്തട്ടിൽ ചിട്ടയായ പ്രവർത്തമാണ്​ ഇവർ നടത്തുന്നത്​. എന്നാൽ, ചില വാർഡുകളിൽ പ്രശ്​നങ്ങൾ നിലനിൽക്കുന്നുണ്ട്​. 22ാം വാർഡിൽ സൗഹൃദപ്പോരും നിലനിൽക്കുന്നു. ഇത്തവണ നാലുവാർഡിൽ എൻ.ഡി.എക്ക്​ സ്ഥാർഥികളില്ല. ഇൗ വോട്ടുകൾ എ​േങ്ങാട്ട്​ മറിയുമെന്നതും ഇവിടെ വിജയത്തിൽ നിർണായകമാകും. എൻ.ഡി.എ സ്വാധീനമേഖലകളിൽ ത്രികോണമത്സരമാണ്​ നടക്കുന്നത്​. അഞ്ച്​ മുൻ നഗരസഭ അധ്യക്ഷന്മാരും മത്സരരംഗത്ത​ുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story