Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപായിപ്പാട്​​...

പായിപ്പാട്​​ ഇ​ഞ്ചോടിഞ്ച്​​

text_fields
bookmark_border
--റൗണ്ടപ്പ്​-- ചങ്ങനാശ്ശേരി: ​പ്രചാരണത്തി​ൻെറ അവസാനഘട്ടത്തിലേക്ക്​ കടന്നതോടെ പായിപ്പാട്​ പഞ്ചായത്തിൽ ഇ​ഞ്ചോടിഞ്ച്​​ പോരാട്ടം. ഭരണം നിലിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫും ശക്തമായ പോരാട്ടത്തിലാണ്. പഞ്ചായത്തില്‍ ആറ്, 10,11,13 വാര്‍ഡുകളില്‍ വിമത സ്ഥാനാർഥികളും കനത്ത വെല്ലുവിളിയാണ്​ മുന്നണികൾക്ക്​ ഉയർത്തുന്നത്​. അഞ്ചാംവാര്‍ഡില്‍ ത്രികോണമത്സരമാണ്​. 10ാം വാര്‍ഡില്‍ ജ്യേഷ്ഠനും അനുജനും യു.ഡി.എഫ് -എല്‍.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നിടത്ത് എല്‍.ഡി.എഫ് സ്ഥാനാർഥിക്കെതിരെ രണ്ട് റെബലുകളാണ് മത്സരരംഗത്തുള്ളത്. ജോസ്​ വിഭാഗത്തി​ൻെറ മുന്നണിമാറ്റം ഫലത്തെ ബാധിക്കുമെന്നാണ്​ അവസാനചിത്രം. നിലവിലുണ്ടായിരുന്ന 10 യു.ഡി.എഫ് അംഗങ്ങളില്‍ മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. അവര്‍ മൂന്നുപേരും ജോസഫ് വിഭാഗത്തില്‍ നിന്നതിനാല്‍ മുന്നണി മാറ്റം പായിപ്പാട് പഞ്ചായത്തിനെ ബാധിക്കില്ലെന്നാണ്​ യു.ഡി.എഫ്​ പറയുന്നത്​. എന്നാൽ, ജോസ്​ വിഭാഗം ഒപ്പമെത്തിയതി​ൻെറ ആവേശം എൽ.ഡി.എഫ്​ പ്രചാരണത്തിൽ ദൃശ്യമാണ്​. സംസ്ഥാന സര്‍ക്കാറി​ൻെറ ഭരണനേട്ടങ്ങള്‍ ഇത്തവണ പായിപ്പാടിനെ ഇടതുപക്ഷത്തിന്​ അനുകൂലമായി വിധിയെഴുതാന്‍ പ്രേരിപ്പിക്കുമെന്ന്​എല്‍.ഡി.എഫ്​ കരുതു​േമ്പാൾ, ഭരണംനിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫും. കഴിഞ്ഞതവണ ബി.ജെ.പിക്ക് ഒരുസീറ്റ് ലഭിച്ചിരുന്നു. ഇത്തവണ സീറ്റുനില വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ പ്രവര്‍ത്തകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story