Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2020 11:58 PM GMT Updated On
date_range 5 Dec 2020 11:58 PM GMTഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്താൻ കഴിയില്ലന്ന് സർക്കാർ
text_fieldsbookmark_border
ഈരാറ്റുപേട്ട: കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ന്യൂനപക്ഷ കമീഷൻ ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ. ഇക്കാര്യം കമീഷനെ സർക്കാർ രേഖാമൂലം അറിയിച്ചു. പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് സംസ്ഥാന ന്യൂനപക്ഷ കമീഷന് നൽകിയ ഹരജിയെ തുടർന്ന് 2019 ജനുവരി ഒന്നിനാണ് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് കമീഷൻ ഉത്തരവിട്ടത്. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒക്ടോബർ 23ന് സംസ്ഥാന ന്യൂനപക്ഷ കമീഷനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ഹരജിക്കാരനായ പൊന്തനാൽ ഷെരീഫിനെ കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story