Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്​...

യു.ഡി.എഫ്​ സ്ഥാനാർഥിയുടെ പര്യടനത്തിന്​ ഇന്നു തുടക്കം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി മറിയാമ്മ ജോസഫി​ൻെറ മണ്ഡലപര്യടനത്തിനു​ വെള്ളിയാഴ്​ച തുടക്കമാകും. എലിക്കുളം പഞ്ചായത്തിലെ കൊപ്രാക്കളത്തില്‍ രാവിലെ എട്ടിന്​ പര്യടനം ആരംഭിക്കുമെന്ന്​ യു.ഡിഎഫ് നേതാക്കളായ അഡ്വ. പി.എ. ഷെമീര്‍, അബ്​ദുല്‍ കരിം മുസ്​ലിയാര്‍, തോമസ് കുന്നപ്പള്ളി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ ജോഷി കുഴിക്കാട്ടുതാഴെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ജോയി എബ്രഹാം ഉദ്​ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട് 6.30ന് ആനക്കല്ലില്‍ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്​ഘാടനം ചെയ്യും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ ജോബ് കെ. വെട്ടം അധ്യക്ഷത വഹിക്കും. ശനിയാഴ്​ച കാഞ്ഞിരപ്പള്ളി, മണ്ണാറക്കയം ബ്ലോക്കുകളില്‍ പര്യടനം നടത്തും. രാവിലെ എട്ടിന്​ കോണ്‍ഗ്രസ്​ ബ്ലോക്ക് പ്രസിഡൻറ്​ ബാബു ജോസഫ് ഉദ്​ഘാടനം ചെയ്യും. ജോയി മുണ്ടാമ്പള്ളി അധ്യക്ഷതവഹിക്കും. സമാപന സമ്മേളനം പൂതക്കുഴിയില്‍ കെ.പി.സി.സി സെക്രട്ടറി പി.എ. സലീം ഉദ്​ഘാടനം ചെയ്യും. ഐ.യു.എം.എല്‍ മണ്ഡലം പ്രസിഡൻറ്​ റഹ്​മത്തുല്ല കോട്ടവാതുക്കല്‍ അധ്യക്ഷതവഹിക്കും. ഞായറാഴ്​ച ജോർജുകുട്ടി വളയത്തി​ൻെറ അധ്യക്ഷതയില്‍ ചേനപ്പാടിയില്‍ ചേരുന്ന സമ്മേളനം ഐ.യു.എം.എല്‍ നിയോജക മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ കരീം മുസ്​ലിയാര്‍ ഉദ്​ഘാടനം ചെയ്യും. വൈകീട്ട്​ ആറിന്​ മണിമല മാര്‍ക്കറ്റ് ജങ്​ഷനില്‍ ചേരുന്ന സമാപന സമ്മേളനം സജി മഞ്ഞക്കടമ്പില്‍ ഉദ്​ഘാടനം ചെയ്യും. യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്​ മനോജ് കോയിപ്പുറം അധ്യക്ഷത വഹിക്കും. ജാഥയുടെ സമാപന ദിനമായ തിങ്കളാഴ്​ച രാവിലെ എട്ടിന്​ മണിമല ബസ്​സ്​റ്റാൻഡ്​ ജങ്​ഷനില്‍ കോണ്‍ഗ്രസ്​ ബ്ലോക്ക് പ്രസിഡൻറ്​ ജോ പായിക്കാട​ൻെറ അധ്യക്ഷതയില്‍ ചേരുന്ന യോഗം കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോർജ്​ ഉദ്​ഘാടനം ചെയ്യും. അന്നേ ദിവസം ചാമംപതാല്‍ കവലയില്‍ ഐ.യു.എം.എല്‍ ജില്ല സെക്രട്ടറി നൗഷാദ് കരിമ്പിലി​ൻെറ അധ്യക്ഷതയില്‍ ചേരുന്ന യോഗം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story