Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഴ്ചവിരുന്നൊരുക്കി...

കാഴ്ചവിരുന്നൊരുക്കി ഡെയ്‌സി പൂക്കളുടെ വസന്തം

text_fields
bookmark_border
മൂന്നാര്‍: മഞ്ഞുകാലത്തി​ൻെറ വരവറിയിച്ച് സഞ്ചാരികള്‍ക്കായി കാഴ്ചയുടെ വിരുന്നൊരുക്കി ഡെയ്‌സി പൂക്കളുടെ വസന്തകാലം. മൂന്നാറിൽ സഞ്ചാരികളെ വരവേല്‍ക്കാന്‍ ചോക്ലറ്റി​ൻെറ സുഗന്ധം പരത്തി വഴിയോരങ്ങളിലടക്കം ഡെയ്‌സി ചെടികൾ പൂവിട്ട് നില്‍ക്കുന്നു. സൂര്യകാന്തി പൂക്കളോട് സാദൃശ്യമുള്ള വെളുത്ത പൂക്കള്‍ക്ക് ചോക്ലറ്റി​ൻെറ ഗന്ധമാണ്. സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളില്‍ ധാരാളം ഡെയ്‌സി പൂക്കളാണ് വിരിഞ്ഞുനില്‍ക്കുന്നത്. മൂന്നാറിലേക്കുള്ള യാത്രയില്‍ രണ്ടാം മൈല്‍ മുതല്‍ മൂന്നാര്‍, മറയൂര്‍വരെ വഴിയോരങ്ങളിലും ​േതയിലക്കാടുകള്‍ക്കിടയിലും ഡെയ്‌സി ചെടികള്‍ വസന്തം തീര്‍ത്തിട്ടുണ്ട്. അമേരിക്ക ജന്മദേശമായ മൻെറാനോഗ്രാന്‍ഡി ​േഫ്ലാറിയ കുടുംബത്തില്‍പെട്ടവയാണിവ. ക്രിസ്​മസ് കാലത്ത് പൂവിടുന്നതിനാല്‍ ക്രിസ്​മസ് ട്രീയെന്നും ഡെയ്‌സി ചെടികളെ വിളിക്കാറുണ്ട്. നവംബറില്‍ മൊട്ടിട്ട് ഡിസംബറില്‍ വിടര്‍ന്ന് ജനുവരിയില്‍ കൊഴിഞ്ഞുപോകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story