Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ്​ അകലം തീർത്തു;...

കോവിഡ്​ അകലം തീർത്തു; വോട്ടർമാരുടെ ഉള്ളറിയാനാകാതെ​ സ്​ഥാനാർഥികൾ

text_fields
bookmark_border
പത്തനംതിട്ട: എങ്ങനെയാണ്​ അതൊന്നറിയുക എന്നാലോചിച്ച്​ തലപുകക്കുകയാണ്​ മിക്ക സ്​ഥാനാർഥികളും. കോവിഡ്​ സൃഷ്​ടിച്ച അകലം വോട്ടർമാരുടെ ഉള്ളറിയാൻ​ പ്രധാന തടസ്സമാകുന്നു​. പതിവ്​ പ്രചാരണ പരിപാടികൾക്കൊന്നും ആരും എത്തുന്നില്ല. വീടുകളിൽ കയറിയിരുന്ന്​ സംസാരിക്കാനാകാത്തത്​ ഭവന സന്ദർശനവും ഫലപ്രദമല്ലാതാക്കുന്നു. സാധാരണ തെര​െഞ്ഞടുപ്പ്​ സമയത്ത്​ നടക്കാറുള്ള കുടുംബയോഗങ്ങൾ, പൊതുയോഗങ്ങൾ, വലിയ പരിവാരങ്ങളുമായുള്ള ഗൃഹസന്ദർശനം, സ്വീകരണ പര്യടനം തുടങ്ങിയ പരിപാടികൾക്കൊന്നും പാർട്ടി പ്രവർത്തകരല്ലാത്തവരാരും എത്തുന്നില്ല. സോഷ്യൽ മീഡിയയിലെ പ്രചാരണ പരിപാടികൾ യുവാക്കളിൽ ഒതുങ്ങുകയാണ്.​ കുടുംബയോഗങ്ങൾ ചേരുന്നു​െണ്ടങ്കിലും പാർട്ടി അനുഭാവികളല്ലാത്തവരാരും എത്തുന്നില്ല. യോഗങ്ങൾക്ക്​ ചെല്ലുന്നതിൽനിന്ന്​ മിക്കവരും കോവിഡ്​ ഭയം ചൂണ്ടിക്കാട്ടി ഒഴിയുന്നു. വാഗ്​ദാനങ്ങളും രാഷ്​ട്രീയവും എല്ലാം വിശദീകരിക്കുന്ന നോട്ടീസുകൾ വീടുകളിൽ എത്തിക്കുന്നു​െണ്ടങ്കിലും വായിക്കാൻ ആരും മെന​െക്കടുന്നി​െല്ലന്നും പ്രവർത്തകർ പറയുന്നു. ആൾക്കൂട്ടം കാണിച്ച്​ വോട്ട്​ ഉറപ്പിക്കുന്നതിനാണ്​ വലിയ പരിവാര സമേതം ഗൃഹ സന്ദർശനത്തിന്​ പാർട്ടികൾ മുതിരുന്നത്​. അത്​ ജനങ്ങളിൽ ഭയവും വെറുപ്പുമാണ്​ ഇത്തവണ ഉളവാക്കുന്നത്​. സ്വീകരണ വേളയിൽ സ്​ഥാനാർഥിക്ക്​ മാലയിടീക്കുന്നതും പ്രകടനത്തിന്​ ഒപ്പം നിർത്തുന്നതും മറ്റുമാണ്​ മുൻകാലങ്ങളിൽ വോട്ടുറപ്പിക്കുന്നതിലെ അടവുകൾ. ഇത്തവണ അതിനൊന്നും കഴിയുന്നില്ല. വലിയ പരിവാരങ്ങളുമായി ഗൃഹ സന്ദർശനത്തിന്​ ചെന്നയിടങ്ങളിൽ വീട്ടുകാർ പുറത്തേക്ക്​ വരാൻ മടിക്കുന്ന അനുഭവമാണ്​ കൂടുതൽ ഉണ്ടായതെന്ന്​ പ്രവർത്തകർ പറയുന്നു. വീടുകളിൽ ചെന്നാൽ മുറ്റത്തുനിന്നെ സംസാരിക്കാനാകൂ. ആ​െരങ്കിലും ഒരാളാണ്​ പുറത്തേക്ക്​ ഇറങ്ങിവരിക. സ്​ത്രീകൾ മിക്കവരും പുറത്ത്​ വരുന്നില്ല. മുൻകാലങ്ങളിൽ സ്​ഥാനാർഥികൾക്ക്​ വീട്ടകങ്ങളിൽ കയറിച്ചെന്ന്​ കൈപിടിച്ച്​ വോട്ട്​ ഉറപ്പിക്കാമായിരുന്നു. അത്തരം അടവുകളും ഇത്തവണ പയറ്റാനാകുന്നില്ല. എന്നിരുന്നാലും പരമാവധി വോട്ടർമാരെ ​നേരിട്ട്​ കാണാനാണ്​ സ്​ഥാനാർഥികളു​െട ശ്രമം. മുൻകാലങ്ങളിൽ ഓരോവീടും കയറിയിറങ്ങുന്നവർക്ക്​ വിജയ പരാജയങ്ങൾ പ്രവചിക്കാൻ കഴിയുമായിരുന്നു. ഇത്തവണ എന്താകുമെന്നത്​ പ്രവചിക്കാനാകാതെ കുഴയുകയാണ്​ സ്​ഥാനാർഥികളും മുതിർന്ന പ്രവർത്തകരും. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story