Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിരമിക്കുന്നത്​...

വിരമിക്കുന്നത്​ പരിസ്ഥിതിക്കൊപ്പം ചേർന്നുനിന്ന ഇടയൻ

text_fields
bookmark_border
കോട്ടയം: പരിസ്ഥിതി, മദ്യവര്‍ജന വിഷയങ്ങളില്‍ സഭാ ചട്ടക്കൂടുകൾക്ക്​ പുറത്തേക്ക്​ ചാടിയിറങ്ങിയ ആത്മീയാചാര്യനാണ്​ ഞായറാഴ്​ച വിരമിക്കുന്ന ബിഷപ് തോമസ് കെ. ഉമ്മൻ. പ്രകൃതിക്ക്​ മുറിവേൽക്കു​േമ്പാഴേല്ലാം കുട്ടനാട്ടുകാരനായ അദ്ദേഹം​ ശബ്​ദമുയർത്തി. ഗാഡ്ഗില്‍ വിഷയത്തിൽ മറ്റുസഭകളിൽനിന്ന്​ വ്യത്യസ്​തമായി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഉറച്ച നിലപാടായിരുന്നു തോമസ് കെ. ഉമ്മ​േൻറത്​. ഒരുഘട്ടത്തിലും അദ്ദേഹം നിലപാടിൽ വിട്ടുവീഴ്​ചക്ക്​ തയാറായില്ല. ക്രൈസ്​തവ മേലധ്യക്ഷന്മാരിൽ പലരും മടിച്ചുനിന്നപ്പോൾ, രാജ്യം ഭരിക്കേണ്ടതെന്ന്​ മതമല്ലെന്ന്​ അദ്ദേഹം വിളിച്ചുപറഞ്ഞു. മദ്യവര്‍ജന വിഷയത്തിലും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച ബിഷപ്​ പരസ്യപ്രതിഷേധങ്ങൾക്കും മുന്നിട്ടിറങ്ങി. 2011 മാര്‍ച്ച് അഞ്ചിനാണ്​ മധ്യകേരള മഹായിടവകയുടെ അധ്യക്ഷനായി തോമസ് കെ. ഉമ്മൻ നിയമിതനാകുന്നത്​. ഒമ്പതുവർഷത്തെ സേവനത്തി​െനാടുവിലാണ്​ ഞായറാഴ്​ച അദ്ദേഹം പടിയിറങ്ങുന്നത്​. വിരമിക്കല്‍ കാലാവധിയായ 67 വയസ്സ്​ പൂര്‍ത്തിയാകുന്നതിനാലാണ്​ ചുമതല ഒഴിയുന്നത്​. സഭയുടെ പരമാധ്യക്ഷ പദവിയായ മോഡറേറ്റര്‍, ഡെപ്യൂട്ടി മോഡറേറ്റര്‍ പദവികളിലും എത്തിയ അദ്ദേഹം മദ്യത്തിനെതിരെ കടുത്തനിലപാടാണ്​ സ്വീകരിച്ചത്. ഹൈകോടതി വിധി മറയാക്കി കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാർ നയത്തിനെതിരെ മുഖ്യമന്ത്രിയുടെ ഭവനത്തിലേക്ക് അര്‍ധരാത്രി നടത്തിയ സമരവും വ്യത്യസ്തമായിരുന്നു. മദ്യം ഉപയോഗിക്കുന്നവര്‍ക്ക് സഭയുടെ ഭാരവാഹിത്വത്തില്‍ മത്സരിക്കാന്‍ യോഗ്യരല്ലെന്ന മധ്യകേരള മഹായിടവക കൗണ്‍സില്‍ തീരുമാനത്തിന്​ പിന്നിലും തോമസ് കെ. ഉമ്മനായിരുന്നു. കേരള ക്രൈസ്തവ മദ്യവര്‍ജന സമിതിയുടെയും ട്രാഡയുടെയും പ്രസിഡൻറായും സേവനം ചെയ്ത അദ്ദേഹം സംസ്ഥാന രാഷ്​ട്രീയത്തില്‍ സമുദായസംഘടനകളുടെ ഇടപെടല്‍ അതിരുവിടു​െന്നന്ന്​ കാണിച്ച് ​രംഗ​െത്തത്തിയിരുന്നു. 2018ലെ പ്രളയകാലത്തും കോവിഡുകാലത്തും സഭയുടെ സ്ഥാപനങ്ങള്‍ ദുരിതബാധിതര്‍ക്ക്​ വിട്ടുനല്‍കാനും അദ്ദേഹം രണ്ടാമത് ആലോചിച്ചില്ല. പ്രകൃതിസൗഹൃദ ക്യാമ്പ്​ സൻെററിന്​ തുടക്കമിട്ടതും ശ്രദ്ധേയ നേട്ടമായി. ഭാഗിക ശ്രവണ കോളജും ലോ കോളജും വനിത കോളജും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാലയളവില്‍ ആരംഭിച്ചു. ഔദ്യോഗികമായി പടിയിറങ്ങുന്ന അദ്ദേഹം ഞായറാഴ്​ച സ്വദേശമായ തലവടിയിലേക്ക്​ മടങ്ങുമെങ്കിലും മാങ്ങാനം ക്രൈസ്​തവാശ്രമത്തിൽ വിസിറ്റിങ്​ പ്രഫസറെന്ന പുതിയദൗത്യം സഭ നൽകിയിട്ടുണ്ട്​​. ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. മദ്യവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായുണ്ടാകും -ബിഷപ്​ പറഞ്ഞു. ഭാര്യ ഡോ. സൂസൻ തോമസ്​ സി.എസ്​.ഐ മധ്യകേരള മഹായിടവക സ്​ത്രീജനസഖ്യത്തി​ൻെറ പ്രസിഡൻറാണ്​. ശനിയാഴ്​ച മഹായിടവകയുടെ നേതൃത്വത്തില്‍ അ​ദ്ദേഹത്തിന്​ യാത്രയയപ്പും​ നൽകി.
Show Full Article
TAGS:
Next Story