Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2020 11:58 PM GMT Updated On
date_range 27 Nov 2020 11:58 PM GMTശബരിമലയില്‍ മുടക്കമില്ലാതെ വൈദ്യുതിക്ക് സംവിധാനമൊരുക്കി കെ.എസ്.ഇ.ബി
text_fieldsbookmark_border
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് നിലക്കലും പമ്പയിലും ശബരിമല സന്നിധാനത്തും 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കുറ്റമറ്റ സംവിധാനങ്ങളൊരുക്കി കെ.എസ്.ഇ.ബി. പമ്പ മുതല്‍ സന്നിധാനം വരെ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ താല്‍ക്കാലിക കടകള്‍ക്കും വൈദ്യുതി ലഭ്യമാക്കി. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സേവനം നല്‍കുന്നുണ്ടെന്ന് സന്നിധാനം കെ.എസ്.ഇ.ബി ഓഫിസ് അസിസ്റ്റൻറ് എന്‍ജിനീയര്‍ ബിനുകുമാര്‍ പറഞ്ഞു. പമ്പ ത്രിവേണി സബ് സ്റ്റേഷനില്‍നിന്ന് ഏരിയല്‍ െബഞ്ച്ഡ് കേബിള്‍ വഴിയാണ് വൈദ്യുതി സന്നിധാനം സെക്ഷന്‍ ഓഫിസില്‍ എത്തിക്കുന്നത്. സാധാരണസമയങ്ങളില്‍ രണ്ട് ലൈന്‍മാന്‍ മാത്രമുള്ള ഇവിടെ സീസണിലേക്ക് കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ച് 18 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. സന്നിധാനത്തെ കെ.എസ്.ഇ.ബി ഓഫിസ് അസിസ്റ്റൻറ് എന്‍ജിനീയറുടെയും പമ്പ ത്രിവേണിയിലെ ഓഫിസ് സബ് എന്‍ജിനീയറുടെയും നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സന്നിധാനം, മരക്കൂട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, മാളികപ്പുറം എന്നിവിടങ്ങളില്‍ മുഴുവന്‍ സമയവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story