Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅമ്മക്കൊപ്പം പത്രിക...

അമ്മക്കൊപ്പം പത്രിക നൽകാൻ പോയ മകൻ സ്ഥാനാർഥി!

text_fields
bookmark_border
ചങ്ങനാശ്ശേരി: തദ്ദേശപ്പോരിടത്തിൽ അമ്മയും മകനും. മാടപ്പള്ളി കുട്ടന്‍ചിറ വീട്ടില്‍ സോമിനി ബാബുവും മകന്‍ സെറിന്‍ ബാബുവുമാണ് മത്സര രംഗത്തുള്ളത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തെങ്ങണ ഡിവിഷനിലേക്ക്​ സോമിനിയും മാടപ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡിലേക്ക് മകന്‍ സെറിന്‍ ബാബുവും​ മത്സരിക്കുന്നു. കോൺഗ്രസ്​ ടിക്കറ്റിലാണ്​ ഇരുവരുടെയും മത്സരം. മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, കോണ്‍ഗ്രസ്-ഐ ചങ്ങനാശ്ശേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറി, മാടപ്പള്ളി സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ബാങ്ക് വൈസ് പ്രസിഡൻറ്​, മുന്‍ ഡി.സി.സി മെംബര്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുള്ള സോമിനി ബാബുവിന് നോമിനേഷന്‍ നല്‍കാന്‍ ഒപ്പം പോയതായിരുന്നു മകന്‍ സെറിന്‍. ഈ സമയത്താണ് ഇവര്‍ താമസിക്കുന്ന മാടപ്പള്ളി പഞ്ചായത്ത് 12ാം വാര്‍ഡില്‍ പത്രിക സമര്‍പ്പണത്തി​ൻെറ അവസാനദിനമായിട്ടും യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ കണ്ടെത്താനായില്ലെന്ന് അറിയുന്നത്. മൂന്നര പതിറ്റാണ്ടായി കോണ്‍ഗ്രസി​ൻെറ സജീവപ്രവര്‍ത്തകനായ പിതാവ് ബാബു കുട്ടന്‍ചിറയും മാതാവ് സോമിനിയും മകനെ സ്ഥാനാര്‍ഥിയാക്കാൻ സമ്മതം മൂളുകയായിരുന്നു. പാത്താമുട്ടം സൻെറ്​ ഗിറ്റ്‌സ് എന്‍ജിനീയറിങ് കോളജ് നാലാം വര്‍ഷ ബി.ടെക് വിദ്യാര്‍ഥിയായ സെറിന്‍ ബാബു തുടര്‍ന്ന് നാമനിർദേശപത്രിക സമര്‍പ്പിച്ചു. അമ്മയും മകനും ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story