Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ ബോർഡ്​ പുനഃസംഘടന...

റബർ ബോർഡ്​ പുനഃസംഘടന വൈകുന്നു; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബോർഡ്​

text_fields
bookmark_border
കോട്ടയം: മേയ്​ 30ന്​ കാലാവധി അവസാനിച്ചെങ്കിലും ബോർഡ്​ പുനഃസംഘടിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ താൽപര്യമെടുക്കുന്നില്ലെന്ന്​​ ആക്ഷേപം. റബർമേഖലയും കർഷകരും വിവിധ പ്രശ്​നങ്ങളെത്തുടർന്ന്​ പ്രതിസന്ധി നേരിട്ടിട്ടും ബോർഡ്​ പുനഃസംഘടിപ്പിക്കാൻ കേന്ദ്രം തയാറാകാത്തത്​ ലക്ഷക്കണക്കിന്​ കർഷകരുടെയും റബറുൽപാദക സംഘങ്ങളുടെയും ബോർഡിനുകീഴിലെ വിവിധ കമ്പനികളുടെയും പ്രതിഷേധത്തിനും വഴിയൊരുക്കുകയാണ്​. ചെയർമാനും വൈസ്​ ചെയർമാനും അടക്കം 25 അംഗ ബോർഡാണ്​ പുനഃസംഘടിപ്പിക്കേണ്ടത്​. സർക്കാർ-തോട്ടം ഉടമകൾ എന്നിവരുടെയെല്ലാം പ്രതിനിധികൾ ഉൾപ്പെടുന്നതാണ്​ ബോർഡ്​. നിലവിൽ എക്​സിക്യൂട്ടിവ്​ ഡയറക്​ടർക്കാണ്​ പൂർണ ചുമതല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ബോർഡിൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നതടക്കം നടപടികളും നടക്കുകയാണ്​. ഗവേഷണം അടക്കം വിവിധ വകുപ്പുകളുടെ പ്രവർത്തനം ഇപ്പോൾ ഭാഗികമാണ്​. ബോർഡിന്​ കേന്ദ്രസർക്കാർ ബജറ്റ്​ വിഹിതമായി അനുവദിക്കുന്ന ഫണ്ടുപോലും പൂർണമല്ല. ബോർഡി​ൻെറ വിവിധ പദ്ധതികൾക്ക്​ തുക തികയാറുമില്ല. ഫലത്തിൽ ബോർഡി​ൻെറ പ്രവർത്തനവും പ്രതിസന്ധിയിലാണ്​. ഇതിനിടെയാണ്​ ബോർഡ്​ പുനഃസംഘടനയും കേന്ദ്രം അനിശ്ചിതമായി നീട്ടുന്നത്​. റബർ വിലയിടിവിൽ കർഷകർ ദുരിതത്തിലായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും ബോർഡിന്​ കഴിയുന്നില്ല. സി.എ.എം കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story