Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആർപ്പൂക്കരയി​ലെ...

ആർപ്പൂക്കരയി​ലെ എൻ.ഡി.എ സ്ഥാനാർഥികൾ

text_fields
bookmark_border
ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 16 വാർഡുകളുള്ള ഇവിടെ അഞ്ച്​, ആറ്​ വാർഡുകളിൽ സ്ഥാനാർഥികൾ ഇല്ല. മറ്റ് 14 വാർഡുകളിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. ഒന്ന്​- സന്ധ്യാമോൾ, രണ്ട്​- സെബി പ്രദീപ്, മൂന്ന്​- രേണു മധു, നാല്​- ഷിബു എം.ജോസഫ്, ആറ്​- കെ.ആർ. വിനോദ്, ഏഴ്​- തോമസ് മാത്യു (ബി.ജെ.പി സ്വതന്ത്രൻ), എട്ട്​- രശ്മി ശ്രീകേഷ്, ഒമ്പത്​- മനോജ്കുമാർ,10- തങ്കമ്മ ശശിധരൻ, 11 -സൗമ്യ പ്രശാന്ത്, 12 -ഷാജി വയലിൽപറമ്പിൽ, 13 -രാജി സുനിൽ, 14 -രഞ്ജിനി ദിലീപ്, 15- ബിനു ബിജു. എന്‍.ഡി.എ കൺവെന്‍ഷന്‍ കല്ലറ: കല്ലറ ഗ്രാമപഞ്ചായത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷന്‍ തിങ്കളാഴ്​ച വൈകീട്ട്​ ഏഴിന്​ കല്ലറ പീറ്റീസ് ഒാഡിറ്റോറിയത്തില്‍ നടത്തും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി കല്ലറ പഞ്ചായത്ത് പ്രസിഡൻറ്​ അനീഷ് പാലക്കമറ്റം അധ്യക്ഷതവഹിക്കും. ഈരാറ്റുപേട്ട താലൂക്ക്​ ആശുപത്രി വിഷയം വീണ്ടും ചർച്ചയാവുന്നു ഈരാറ്റുപേട്ട: നഗരസഭ തെര​െഞ്ഞടുപ്പ് പ്രവർത്തനം സജീവമാകുമ്പോൾ, ഈരാറ്റുപേട്ട സർക്കാർ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന 23 മാസം മുമ്പുള്ള സംസ്ഥാന ന്യൂനപക്ഷ കമീഷ​ൻെറ ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കാത്തത്​ സമൂഹമാധ്യമങ്ങളിലും വോട്ടർമാരിലും ചർച്ചയാകുന്നു. താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്ന്​ ആവശ്യപ്പെട്ട്​ മന്ത്രി കെ.കെ. ശൈലജക്ക് ഒരു വർഷത്തിനിടയിൽ നിരവധി നിവേദനങ്ങൾ നാട്ടുകാരും വിവിധ സംഘടനകളും നൽകിയിരുന്നു. അതും അവഗണിച്ചതായി നാട്ടുകാർ പറയുന്നു. ഈ ആശുപത്രി താലൂക്ക്​ ആശുപത്രിയായി ഉയർത്തിയാൽ 100 കിടക്കകളും 25 ഡോക്ടർമാരുടെ സേവനവും ഉണ്ടാകും. താലൂക്ക്​ ആശുപത്രിയായി ഉയർത്തണമെന്നുള്ളത്​ നാടി​ൻെറ പൊതുവികാരമാണെന്ന്​ മൂന്നുവർഷമായി ഇതിന് വേണ്ടിയുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈരാറ്റുപേട്ട ജനകീയ വികസന ഫോറം ചെയർമാൻ പി.എ.എം. ഷരീഫ് പറഞ്ഞു. ചിത്രം -KTL erattupetta gov. hospital ഈരാറ്റുപേട്ട സർക്കാർ ആശുപത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story