Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാത്രിയാര്‍ക്കീസ്...

പാത്രിയാര്‍ക്കീസ് വിഭാഗത്തി​െൻറ സമരങ്ങള്‍ അനീതിക്കുവേണ്ടി -യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്

text_fields
bookmark_border
പാത്രിയാര്‍ക്കീസ് വിഭാഗത്തി​ൻെറ സമരങ്ങള്‍ അനീതിക്കുവേണ്ടി -യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് കോട്ടയം: പാത്രിയാര്‍ക്കീസ് വിഭാഗം ഉപവാസ സമരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്​ അനീതിയും അക്രമവും പുലരുന്നതിനുവേണ്ടിയാണെന്ന്​ മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത. കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കാനും അതിനെ മറികടക്കാനും വിധി നടത്തിപ്പ് താമസിപ്പിക്കാനുമാണ് അവർ പരിശ്രമിക്കുന്നത്. തുമ്പമണ്‍ മെത്രാസനത്തിലെ വി. കോട്ടയം സൻെറ്​ മേരീസ് പള്ളിയില്‍ ഉണ്ടായ സംഭവങ്ങള്‍ അപലപനീയമാണ്. സമാധാന ചര്‍ച്ചകള്‍കൊണ്ട് ഒരുപ്രയോജനവും ഇല്ലെന്ന് വ്യക്തമായതിനാലാണ് ഓര്‍ത്തഡോക്‌സ് സഭ പിന്മാറിയത്​. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ തീരുംവരെ കോടതിവിധികള്‍ നടപ്പാക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ സമ്മതിച്ചതായി ആഭ്യന്തര സെക്രട്ടറി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധമാണ്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന കാലയളവില്‍തന്നെ ഓര്‍ത്തഡോക്‌സ് സഭയുമായി ഇനി ഒരുബന്ധവുമില്ലെന്ന് പാത്രിയാര്‍ക്കീസ് വിഭാഗം പ്രഖ്യാപിക്കുകയും സഭയുടെ കൂദാശകളെ അവഹേളിക്കുകയും ഇനി യോജിപ്പുണ്ടാകി​െല്ലന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ല. ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചകളില്‍ പങ്കെടുക്കാത്തതിനെതിരെ പ്രതിഷേധിക്കാന്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് അവകാശമില്ല. പാത്രിയര്‍ക്കീസ് വിഭാഗത്തി​േൻറ​െതന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന പള്ളിക​െളല്ലാം 1972 മുതല്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്തതാണ്​. മലങ്കരസഭയുടെ പള്ളികളെല്ലാം 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നാണ് സഭയുടെ നിലപാട്​. അതാണ്​ സുപ്രീംകോടതി ഉത്തരവെന്നും മാര്‍ ദിയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story