Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആർപ്പൂക്കര പഞ്ചായത്ത്​...

ആർപ്പൂക്കര പഞ്ചായത്ത്​ പത്താംവാർഡിൽ കോൺഗ്രസിന്​ രണ്ടു സ്ഥാനാർഥികൾ

text_fields
bookmark_border
ഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്തിലെ പത്താംവാർഡിൽ കോൺഗ്രസിന്​ രണ്ട്​ സ്ഥാനാർഥികൾ. ഐ ഗ്രൂപ് പ്രതിനിധികളായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അഗസ്​റ്റിൻ ജോസഫും സെക്രട്ടറി സോബിൻ തെക്കേടവുമാണ്​ സ്ഥാനാർഥികളായി രംഗത്തുള്ളത്​. 31 പേർ പങ്കെടുത്ത സ്ഥാനാർഥി നിർണയ യോഗത്തിൽ 26പേർ സോബിനെയും അഞ്ചുപേർ അഗസ്​റ്റിൻ ജോസഫിനെയും പിന്തുണച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ വാർഡുകാരനായ അഗസ്​റ്റിൻ സമ്മതിച്ചില്ലെന്നും വാക്കുതർക്കത്തിനൊടുവിൽ അഗസ്​റ്റിൻ മിനിറ്റ്സ്​ ബുക്ക് കീറിക്കളഞ്ഞുവെന്നും മറുപക്ഷം ആരോപിക്കുന്നു. തുടർന്ന് ഇരുപക്ഷത്തെയും നേതാക്കൾ ഐ ഗ്രൂപ് കാരാനായ കെ.പി.സി.സി ഭാരവാഹിയെ സമീപിച്ചിരിക്കുകയാണ്. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാൻ തയാറെടുക്കുകയാണ് സോബിൻ. പുകപ്പുര കത്തിനശിച്ചു കങ്ങഴ: റബർ ഷീറ്റ് ഉണക്കുന്നതിനിടയിൽ തീപടർന്ന് പുകപ്പുര കത്തിനശിച്ചു. ഇടയിരിക്കപ്പുഴ ശിവോദയപുരം ഷിയാസ് മൻസിലിൽ എം.എം. അബ്​ദുൽകരീം റാവുത്തറുടെ പുകപ്പുരയാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ച 5.30 ഓടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് തീ അയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പാമ്പാടിയിൽനിന്ന്​ അഗ്​നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. മൂന്നുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story