Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബിലീവേഴ്സ് ചർച്ച്​:...

ബിലീവേഴ്സ് ചർച്ച്​: കെ.പി. യോഹന്നാന്​ ആദായനികുതി വകുപ്പ്​ നോട്ടീസ്​

text_fields
bookmark_border
പത്തനംതിട്ട: ബിലീവേഴ്സ് ചർച്ച്​ സഭാധിപൻ ഡോ. കെ.പി. യോഹന്നാൻ മെത്രാപ്പോലീത്ത നേരിട്ട്​ ഹാജരാകണമെന്ന്​ കാണിച്ച്​ ആദായനികുതി വകുപ്പ്​ നോട്ടീസ്​ നൽകി. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്​ ചൊവ്വാഴ്​ച ആദായനികുതി വകുപ്പ്​ വീണ്ടും നടത്തിയ പരിശോധനയിൽ രണ്ടര കോടി രൂപകൂടി കണ്ടെടുത്തു. ഈ മാസം 23ന്​ രാവിലെ 11ന്​ കൊച്ചിയിലെ ആദായനികുതി വകുപ്പ്​ ഓഫിസിൽ ഹാജരാകാനാണ്​ തിരുവല്ലയിലെ സഭാ അധികൃതർക്ക്​ നോട്ടീസ്​ കൈമാറിയത്​. യോഹന്നാൻ ഇപ്പോൾ അമേരിക്കയിലെ ടെക്​സസിലെ ഗോസ്​പൽ ഫോർ ഏഷ്യ ആസ്ഥാനത്താണ്​. രണ്ടര കോടികൂടി കണ്ടെടുത്തതോടെ സഭയുടെ വിവിധ ഓഫിസുകളിൽനിന്ന്​ ഇതുവരെ പിടികൂടിയ തുക 17 കോടിയായെന്ന്​ ആദായ നികുതി വകുപ്പ്​ അധികൃതർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ ലഭിച്ച പണം റിയൽ എസ്​റ്റേറ്റ്​ ബിസിനസിലടക്കം​ വിനിയോഗിച്ചു, വിദേശനാണ്യ വിനിമയ നിയന്ത്രണ, വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ എന്നിവ ലംഘിച്ചു തുടങ്ങിയ ക്രമക്കേടുകളാണ്​ കണ്ടെത്തിയത്​. ആകെ 300 കോടിയുടെ ക്രമക്കേട്​​ കണ്ടെത്തിയതായാണ്​ സൂചന. എൻഫോഴ്​സ്​മൻെറ്​ ഡയറക്​ടറേറ്റും സഭക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്​.സി.ആർ.എ) സെക്​ഷൻ(40) അനുസരിച്ച്​ ഒരുകോടി രൂപയിലേറെയുള്ള ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കണമെന്നാണ്​ വ്യവസ്ഥ. അതനുസരിച്ച്​ സി.ബി.ഐയും അന്വേഷണത്തിന്​ എത്തുമെന്ന്​ സൂചനയുണ്ട്​. കഴിഞ്ഞ അഞ്ചിനാണ്​ ആദായനികുതി വകുപ്പ്​ ബിലീവേഴ്​സ്​ ചർച്ച്​ സ്ഥാപനങ്ങളിൽ റെയ്​ഡ്​ തുടങ്ങിയത്​. നാലുദിവസത്തെ റെയ്​ഡ്​ അവസാനിപ്പിച്ച്​ ഒമ്പതിന്​ സംഘം മടങ്ങി. ഓഫിസിലെ പല മുറികളും സീൽ ചെയ്​താണ്​ സംഘം മടങ്ങിയത്​. ചൊവ്വാഴ്​ച ഇവർ വീണ്ടും എത്തുകയായിരുന്നു. ബിലീവേഴ്​സ്​ ചർച്ചുമായി ബന്ധമുള്ള തിരുവല്ലയിലെ ഫ്ലാറ്റിൽനിന്നാണ്​ രണ്ടര കോടി പിടികൂടിയതെന്നറിയുന്നു. ക്രമ​ക്കേടുകൾക്ക്​ പിഴ ഒടുക്കേണ്ടിവന്നാൽ വലിയ തുകയായിരിക്കും നൽകേണ്ടിവരുക. അറസ്​റ്റുപോലുള്ള നടപടികൾ ആദായ നികുതി വകുപ്പ്​ സ്വീകരിക്കാറില്ല. അതേസമയം, ഇ.ഡി, സി.ബി.ഐ എന്നിവർക്ക്​ അത്തരം നടപടികളും സ്വീകരിക്കാം. 1988ലെ ബിനാമി ഇടപാട്​ തടയൽ നിയമം അനുസരിച്ചുള്ള നടപടികളും ഉണ്ടാകാമെന്ന്​ നിയമവിദഗ്​ധർ പറയുന്നു. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന്​ സഭക്കുണ്ടായിരുന്ന ലൈസൻസ്​ 2016ൽ റദ്ദാക്കിയിരുന്നു. അതിനാൽ ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെ​ട്ടേക്കാമെന്ന്​ കരുതി പണമെല്ലാം പിൻവലിച്ച്​ ഓഫിസിൽ സൂക്ഷിച്ചിരിക്കുകയായിരു​െന്നന്നാണ്​ സഭാ അധികൃതർ പറയുന്നത്​. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story