Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്ത്​...

കോട്ടയത്ത്​ വല്യേട്ടനില്ല; സി.പി.എമ്മിനും ജോസിനും ഒമ്പത്​ സീറ്റുവീതം

text_fields
bookmark_border
കോട്ടയം: മാരത്തൺ ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ്​-എം ജോസ്​ വിഭാഗത്തിന്​ സി.പി.എം വഴങ്ങിയതോടെ കോട്ടയം ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ്​ സീറ്റ്​ ധാരണ. 22 അംഗ ജില്ല പഞ്ചായത്തിൽ ഒമ്പത്​ സീറ്റുവീതം സി.പി.എമ്മും കേരള കോൺഗ്രസ്​-ജോസ്​ വിഭാഗവും മത്സരിക്കും. നാലുസീറ്റ്​ സി.പി.ഐക്ക്​. കഴിഞ്ഞ തവണ ഒരോ സീറ്റുവീതം മത്സരിച്ച ജനതാദൾ(എസ്​), എൻ.സി.പി എന്നിവർക്ക്​ ഇക്കുറി സീറ്റില്ല. ജോസ്​ വിഭാഗത്തിന്​ സി.പി.എം മൂന്നുസീറ്റ്​ വിട്ടുനൽകിയപ്പോൾ ​കടുത്ത രീതിയിൽ പ്രതിരോധിച്ച സി.പി.ഐയു​െട സീറ്റ്​ നഷ്​ടം ഒന്നിലൊതുങ്ങി. 2015ൽ സി.പി.എം-12, സി.പി.ഐ-അഞ്ച്​, കേരള കോൺഗ്രസ്​ (സെക്കുലർ)- മൂന്ന്​, ജനതാദൾ(എസ്​), എൻ.സി.പി -ഒന്ന്​ എന്നിങ്ങനെയായിരുന്നു സീറ്റ്​ വിഭജനം. സീറ്റ്​ വിഭജനം ആദ്യം പൂർത്തിയാക്കുകയെന്ന എൽ.ഡി.എഫ്​ പതിവ്​ തെറ്റിയ ഇത്തവണ ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ്​ അന്തിമതീരുമാനമായത്.​ യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോണ്‍ഗ്രസ് മത്സരിച്ച 11 സീെറ്റന്ന ആവശ്യത്തിൽ ജോസ്​ വിഭാഗം ഉറച്ചുനിന്നതാണ്​ തീരുമാനം നീളാനിടയാക്കിയത്​. ഭരണം ലഭിച്ചാൽ ജില്ല പഞ്ചായത്ത്​ അധ്യക്ഷസ്ഥാനത്തിൽ വിലപേശലുണ്ടാകുമെന്ന നിഗമനത്തിൽ ജോസ്​ വിഭാഗത്തി​ൻെറ സീറ്റെണ്ണം കുറക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിന് ഒമ്പതുസീറ്റ്​ പ്രഖ്യാപിച്ചതോടെ ഇവർ നിലപാട്​ കടുപ്പിക്കുകയും ചെയ്​തു. ജോസിനായി കൂടുതൽ സീറ്റുകളിൽ വിട്ടുവീഴ്​ച വേണമെന്ന ആവശ്യം സി.പി.ഐ തള്ളിയതും ചർച്ചകളെ ബാധിച്ചു. ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ വിട്ടുനൽകില്ലെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. അവസാനഘട്ടത്തിൽ സി.പി.എം -10, ജോസ് വിഭാഗം-ഒമ്പത്​, സി.പി.ഐ-മൂന്ന്​ എന്ന ഫോര്‍മുല മുന്നോട്ടു​െവ​െച്ചങ്കിലും സി.പി.ഐ വഴങ്ങിയില്ല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോട്ടയത്ത്​ നേരി​ട്ടെത്തി വിട്ടുവീഴ്​ച വേ​െണ്ടന്ന്​ നിർദേശിച്ചതും അവർക്ക്​ ധൈര്യം നൽകി. ഇതോടെയാണ്​ തുല്യസീറ്റുകളിൽ മത്സര​മെന്ന ഫോർമുല സി.പി.എം മുന്നോട്ടുവെച്ചത്​. ജോസ്​ വിഭാഗവും സി.പി.​െഎയും ഇത്​ അംഗീകരിച്ചതോടെ എൽ.ഡി.എഫ്​ യോഗം ചേർന്ന്​ പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, സീറ്റ്​ വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാനാ​െയങ്കിലും തർക്കങ്ങളിൽ തട്ടി യു.ഡി.എഫ്​ സ്ഥാനാർഥി നിർണയം നീളുകയാണ്​. ജില്ല പഞ്ചായത്തിൽ കോൺഗ്രസ്-13, ജോസഫ്​​ വിഭാഗം-ഒമ്പത് എന്നിങ്ങ​െനയായിരുന്നു ആദ്യധാരണ. എതിർപ്പുയർന്നതോ​ടെ ഇവരിൽനിന്ന്​ വൈക്കം കോണ്‍ഗ്രസ് തിരിച്ചെടുത്തു. ഇതോടെ ഇരുമുന്നണിയിലുമായുള്ള കേരള കോൺഗ്രസുകളിൽ -ജോസ് വിഭാഗത്തിന് ഒരുസീറ്റി​ൻെറ മേല്‍ക്കൈയായി. യു.ഡി.എഫിൽ ലീഗ്​ സീറ്റ്​ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story