Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​ൈവക്കത്ത്​...

​ൈവക്കത്ത്​ പാലത്തിൽനിന്ന്​ രണ്ട്​ യുവതികൾ ആറ്റിൽ ചാടി

text_fields
bookmark_border
വൈക്കം: ചെമ്പ് മുറിഞ്ഞപുഴ പാലത്തിൽനിന്ന്​ രണ്ട് യുവതികൾ മൂവാറ്റുപുഴ ആറ്റിൽ ചാടിയെന്ന് സംശയം. പാലത്തിൽനിന്ന് ചെരിപ്പും തൂവാലയും കണ്ടെത്തി. ശനിയാഴ്​ച വൈകീട്ട്​ 7.45നായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്ന്​ നടന്നുവന്ന ഇവർ പാലത്തിൽനിന്ന്​ ആറ്റിൽ ചാടുകയായിരു​െന്നന്നാണ് വിവരം. പുഴയോരത്തെ വീട്ടിലെ കുട്ടികൾ രണ്ടുപേർ ചാടുന്നതുകണ്ട് വീട്ടുകാരോട്​ പറഞ്ഞാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിയിച്ചതിനെത്തുടർന്ന് വൈക്കം ​പൊലീസും അഗ്​നിരക്ഷാസേനയും സ്ഥലത്തെത്തി. കഴിഞ്ഞദിവസം ​െകാല്ലം ചടയമംഗലം ​പൊലീസ് ​സ്​റ്റേഷൻ പരിധിയിൽനിന്ന് 21 വയസ്സുള്ള രണ്ട്​ യുവതികളെ കാണാതായിരുന്നു. പാലത്തിൽനിന്ന്​ ലഭിച്ച ചെരിപ്പി​ൻെറ ഫോട്ടോ ചടയമംഗലം പൊലീസിന​്​ അയച്ചുകൊടുത്തു. ചെരിപ്പുകളിലൊന്ന്​ കാണാതായ ഒരു യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാണാതായ യുവതികളാണ് പുഴയിൽ ചാടിയതെന്ന സംശയത്തിലാണ് ​പൊലീസ്. അഗ്​നിരക്ഷാസേന പ്രാഥമിക തിരച്ചിൽ നടത്തി. രാത്രിയായതിനാൽ തിരച്ചിൽ ദുഷ്കരമാണ്​. ഞായറാഴ്​ച രാവിലെ സ്കൂബ ടീമിമെത്തി തിരച്ചിൽ നടത്തുമെന്ന് അഗ്​നിരക്ഷാസേന അധികൃതർ അറിയിച്ചു.
Show Full Article
TAGS:
Next Story