Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
എം.ജി ബിരുദ ഏകജാലകം: ഒന്നാം സപ്ലിമൻെററി അലോട്ട്‌മൻെറ്​ പ്രസിദ്ധീകരിച്ചു കോട്ടയം: സർവകലാശാലക്ക്​ കീഴിലുള്ള കോളജുകളിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമൻെററി അലോട്ട്‌മൻെറ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മൻെറ് ലഭിച്ചവർ നവംബർ 17ന് വൈകീട്ട് 4.30നകം പ്രവേശനം നേടണം. പരീക്ഷ തീയതി രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2019 അഡ്മിഷൻ റഗുലർ/2018, 2017 അഡ്മിഷൻ ഇംപ്രൂവ്‌മൻെറ്​/റീഅപ്പിയറൻസ്) യു.ജി പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ -മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ ഒന്നിന്​ ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ് യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ -സപ്ലിമൻെററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 30ന്​ ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ/ബി.കോം (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 25ന്​ ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. ഒന്നാം സെമസ്​റ്റർ എം.എസ്​സി ബയോമെഡിക്കൽ ഇൻസ്ട്രുമെ​േൻറഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമൻെററി) പരീക്ഷകൾ നവംബർ 27ന്​ ആരംഭിക്കും. പിഴയില്ലാതെ നവംബർ 16വരെയും 525 രൂപ പിഴയോടെ 17വരെയും 1050 രൂപ സൂപ്പർഫൈനോടെ 18വരെയും അപേക്ഷിക്കാം. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. അഞ്ചാം സെമസ്​റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ് 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ പ്രോസ്, ഓതൻറിക് സ്​റ്റഡി ഓഫ് ഹിന്ദി പോയട്രി, ലിറ്റററി ക്രിട്ടിസിസം, ഫെമിനിസ്​റ്റ്​ ലിറ്ററേച്ചർ ഇൻ ഹിന്ദി എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം നവംബർ 18, 20, 23, 25 തീയതികളിൽ നടക്കും. ആറാം സെമസ്​റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ് -2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ കംപാരറ്റേറ്റിവ് ലിറ്ററേച്ചർ, ഫിക്​ഷൻ (നോവൽ ആൻഡ്​ ഷോർട്ട് സ്​​റ്റോറീസ്), ഡ്രാമ ആൻഡ്​ വൺ ആക്ട് പ്ലേസ്​, തിയററ്റിക്കൽ ആൻഡ്​ അപ്ലൈഡ് ഗ്രാമർ, ചോയ്‌സ് ബേസ്ഡ് കോഴ്‌സ് ലിറിക്കൽ പോയട്രി ഓഫ് ഹിന്ദി വിത്ത് സ്‌പെഷൽ റഫറൻസ് ടു ഭ്രമർ ഗീത് ആൻഡ്​ മധുശാല എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം നവംബർ 30, ഡിസംബർ രണ്ട്, നാല്, ഏഴ്, ഒമ്പത് തീയതികളിൽ നടക്കും. വിശദ ടൈംടേബിൾ വെബ്‌സൈറ്റിൽ. എം.എഡ്: താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ 2020-22 ബാച്ച് എം.എഡ് പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമൻെററി (പുതിയ സ്‌കീം -2016 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക്​ നവംബർ 25വരെ അപേക്ഷിക്കാം. 2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമൻെററി (പഴയ സ്‌കീം -2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 25വരെ അപേക്ഷിക്കാം. 2019 ആഗസ്​റ്റിൽ നടന്ന മൂന്നാം സെമസ്​റ്റർ, അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്​സി മോഡൽ 1, 2, 3 (2013 വരെ അഡ്മിഷൻ) സപ്ലിമൻെററി/മേഴ്‌സി ചാൻസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 26വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്​റ്റുഡൻറ്​സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2011ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഫീസടച്ച്‌ നവംബർ 26വരെ നേരിട്ട് അപേക്ഷിക്കണം. ഫാക്കൽറ്റി ഡെവലപ്‌മൻെറ്​ പ്രോഗ്രാം എം.ജി യൂനിവേഴ്‌സിറ്റി യു.ജി.സി-എം.എച്ച്.ആർ.ഡി സ്‌ട്രെയ്ഡ് പ്രോഗ്രാമി​ൻെറ ഭാഗമായി ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ സൻെറർ സർവകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്കായി ഒരാഴ്ചത്തെ ഫാക്കൽറ്റി ഡെവലപ്‌മൻെറ്​ പ്രോഗ്രാം നടത്തുന്നു. നവംബർ 23 മുതൽ 29വരെയാണ് പ്രോഗ്രാം. എൻറർപ്രണർഷിപ്, ബിസിനസ് സ്​റ്റാർട്ടപ് എന്നിവയെ ഉദ്ദേശിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിന്​ stride@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 17നകം അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 9847901149.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story