Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോത്ത്​...

പോത്ത്​ വിരണ്ടോടിയത്​ നാടിനെ വിറപ്പിച്ചു

text_fields
bookmark_border
ഏറ്റുമാനൂർ: ഇറച്ചിക്കടയിൽ കൊണ്ടുവന്ന പോത്ത് വിരണ്ടോടി രണ്ട്​ മണിക്കൂറോളം നാടിനെ വിറപ്പിച്ചു. കെ.എസ്.ആർ.ടി.സിക്ക്​ സമീപമുള്ള ഇറച്ചിക്കടയിലേക്ക് അറക്കാൻ കൊണ്ടുവന്ന പോത്ത് ലോറിയിൽനിന്ന്​ ഇറക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. രാവിലെ എട്ടുമണിയോടെ എം.സി റോഡിലൂടെ രണ്ട്​ കിലോമീറ്റർ ഓടിയ പോത്തിനെ പാറോലിക്കൽ കവലയിലുള്ള ടൈൽ വിൽപനശാലയിലെ ഗോഡൗണിലേക്ക് ഓടിച്ചുകയറ്റി. തുടർന്ന് ലോറി കുറുകെയിട്ട്​ ഗേറ്റ് അടച്ചു. ഫയർഫോഴ്സ്, ഏറ്റുമാനൂർ പൊലീസ്, നാട്ടുകാർ എന്നിവരുടെ സഹായത്തോടെയാണ് പിടിച്ചുകെട്ടിയത്​. കോട്ടയം ഫയർഫോഴ്സ് സ്​റ്റേഷൻ ഓഫിസറായ ഉദയഭാനു, ഷാബു എന്നിവർ നേതൃത്വം നൽകി. മണ്ണും പാറ ഉൽപന്നങ്ങളും കടത്തിയ ലോറികൾ പൊലീസ് പിടികൂടി കറുകച്ചാൽ: രേഖകളില്ലാതെ അനധികൃതമായി മണ്ണും പാറ ഉൽപന്നങ്ങളും കടത്തിയ ലോറികൾ കറുകച്ചാൽ പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ നിർദേശത്തെ തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഏഴ് ലോറികളാണ് പിടികൂടിയത്. റാന്നി, പത്തനംതിട്ട, എരുമേലി ഭാഗങ്ങളിൽനിന്ന്​ ലോഡുമായി ആലപ്പുഴ ഭാഗത്തേക്ക് പോയ ലോറികളാണ് പിടിച്ചെടുത്തത്. പി.ഡബ്ല്യു.ഡി വർക്ക് എന്ന വ്യാജ സ്​റ്റിക്കർ പതിച്ച നിലയിലായിരുന്നു ലോറികൾ. ലോറികൾക്ക് മതിയായ പാസുകളോ രേഖകളോ ഉണ്ടായിരുന്നില്ല. എന്നാൽ, മണ്ണെടുപ്പ് അനധികൃതമാണോ എന്ന വിവരം ജിയോളജി വകുപ്പ് അന്വേഷിച്ചുവരികയാണ്. കറുകച്ചാൽ സി.ഐ കെ.എൽ. സജിമോൻ, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ രാജഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിത്രം: KTL Karukachal Lorry കറുകച്ചാൽ പൊലീസ് പിടികൂടിയ ലോറികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story