Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുല്ലപ്പെരിയാർ: ഭൂഗർഭ...

മുല്ലപ്പെരിയാർ: ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ നടപടി തുടങ്ങി

text_fields
bookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പെരിയാർ കടുവ സങ്കേതത്തിനുള്ളിലൂടെ ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ നടപടി ആരംഭിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് വനം വകുപ്പ് ചെക്പോസ്​റ്റ്​ മുതൽ അണക്കെട്ട് വരെ ആറുകിലോമീറ്ററാണ് കേബിൾ സ്ഥാപിക്കുക. അണക്കെട്ടിലേക്ക് മുമ്പ് വൈദ്യുതി എത്തിയിരുന്ന ലൈനിൽനിന്ന്​ ​േഷാ​ക്കേറ്റ് ആനകൾ ​െചരിഞ്ഞതോടെ വൈദ്യുതിബന്ധം 2000 ജൂൺ 19ന് വിച്ഛേദിച്ചു. ഇതിനുശേഷം സോളാർ, ജനറേറ്റർ എന്നിവ ഉപയോഗിച്ചാണ് അണക്കെട്ടിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. അണക്കെട്ടിലേക്ക് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കണമെന്ന ആവശ്യത്തിന്​ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തി​ൻെറ അനുമതി വൈകിയതോടെ നീണ്ടുപോവുകയായിരുന്നു. കോടതി ഇടപെടലോടെയാണ് പിന്നീട് അനുമതി ലഭിച്ചത്. വൈദ്യുതി എത്തിക്കാൻ​ 1.66 കോടി രൂപ തമിഴ്നാട്-കേരള വൈദ്യുതി ബോർഡിന് നൽകിയിരുന്നു. നിർമാണജോലികൾ ഏറ്റെടുത്ത കരാറുകാര​ൻെറ നേതൃത്വത്തിലാണ് തിങ്കളാഴ്ച അണക്കെട്ടിന്​ സമീപത്തുനിന്ന്​ ജോലികൾ ആരംഭിച്ചത്. അണക്കെട്ടിലേക്ക് കാട്ടിലൂടെ റോഡ് വെട്ടിക്കുഴിച്ചാണ്​ കേബിൾ സ്ഥാപിക്കുന്നത്. 2021 ജനുവരിയോടെ നിർമാണജോലി പൂർത്തിയാക്കി അണക്കെട്ടിലേക്ക് വൈദ്യുതി എത്തിക്കാനാണ് തീരുമാനം. വൈദ്യുതി എത്തിക്കുന്നത് സംബന്ധിച്ച വിലയിരുത്തലുകൾക്ക്​ കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം അണക്കെട്ടിൽ ചേർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story