Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകള്ളക്കേസിൽ കുരുക്കാൻ...

കള്ളക്കേസിൽ കുരുക്കാൻ സി.പി.എമ്മും മാഫിയകളും ശ്രമിച്ചു -കുമ്മനം രാജശേഖരൻ

text_fields
bookmark_border
പന്തളം: കള്ളക്കേസിൽ കുരുക്കാൻ സി.പി.എമ്മും ചില മാഫിയകളും മറ്റുകൂട്ടുകെട്ടുകളും ചേർന്ന് ശ്രമിച്ചതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള പൊലീസ് കേസെടുത്ത്​ 12 ദിവസത്തോളം താമസിപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്യുന്ന ദിവസം തന്നെ അറസ്​റ്റ്​ ചെയ്യാനായിരുന്നു സർക്കാർ നീക്കം. പരാതിക്കാരനായ ഹരികൃഷ്ണനെയും സി.പി.എം ഉപയോഗിച്ചു. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾ വ്യക്തമായാണ് കാര്യങ്ങൾ നടത്തുന്നത്. കേരള പൊലീസ് ദുഷ്​ടലാക്കോടെയാണ് പ്രവർത്തിക്കുന്നത്. തനിക്കെതിരെ പൊലീസ് എഫ്.ഐ.ആർ എടുത്തപ്പോൾ ഒരുവിശദീകരണവും ചോദിച്ചില്ല. എഫ്.ഐ.ആർ എടുത്തതിന് മുമ്പും പിമ്പും ഉള്ള ടെലിഫോൺ സംഭാഷണങ്ങൾ പരിശോധന വിധേയമാക്കണം. നിയമനടപടിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story