Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫ്​ നേതൃയോഗം...

യു.ഡി.എഫ്​ നേതൃയോഗം ​ഇന്ന്​ കോട്ടയത്ത്​

text_fields
bookmark_border
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ്​ വിഭജനവും സ്ഥാനാർഥി നിർണയവുമടക്കം വിഷയങ്ങൾ ചർച്ചചെയ്യാൻ യു.ഡി.എഫ്​ നേതൃയോഗം ഞായറാഴ്​ച കോട്ടയത്ത്​. കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗവുമായുള്ള പ്രശ്​നങ്ങളാവും പ്രധാനമായും ചർച്ചയാകുക. യു.ഡി.എഫ്​ ജില്ലതലത്തിൽ ജോസഫ്​ വിഭാഗവുമായി നടത്തുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ പി.ജെ. ജോസഫുമായി കോൺഗ്രസ്​ നേതാക്കൾ ഞായറാഴ്​ച​ വീണ്ടും ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നേര​േത്ത ചർച്ച നടന്നിരുന്നു. കേരള കോൺഗ്രസ്​ മത്സരിച്ച മുഴുവൻ സീറ്റിലും ജോസഫ്​ വിഭാഗം അവകാശവാദം ഉന്നയിച്ചതാണ്​​ ചർച്ച അനിശ്ചിതത്വത്തിലാകാൻ കാരണം. വിട്ടുവീഴ്​ചക്ക്​ തയാറാണെന്ന്​ ജോസഫ്​ പക്ഷം പറയു​േമ്പാഴും ചർച്ച പാതിവഴിയിലാണ്​. യു.ഡി.എഫ്​ നേതൃത്വം ഇടപെടുന്നതോടെ ഞായറാഴ്​ച​ പ്രശ്​നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന സൂചനയാണ്​ നേതാക്കൾ നൽകുന്നത്​. നിയമസഭ സീറ്റുകൾകൂടി മുന്നിൽ കണ്ടുള്ള ചർച്ചകളാണ്​ ജോസഫ്​ വിഭാഗം ലക്ഷ്യമിടുന്നത്​. അതിനാൽ ​​േജാസഫി​ൻെറ അവകാശവാദങ്ങൾ തുടക്കത്തിൽ തന്നെ കോൺഗ്രസ്​ നേതൃത്വം തള്ളുകയാണ്​. കേരള കോൺഗ്രസ്​ പി.സി. തോമസ്​ വിഭാഗത്തിനു​ പുറമെ വെൽ​െഫയർ പാർട്ടിയടക്കം ചില കക്ഷികളുമായി പ്രാദേശിക തലത്തിൽ ധാരണയാകുന്നതോടെ സീറ്റ്​ വിഭജനത്തിൽ കാര്യമായ വിട്ടുവീഴ്​ച വേണമെന്ന നിലപാടിലാണ്​ കോൺഗ്രസ്​. ജോസഫ്​ വിഭാഗത്തിൽ ലയിച്ച്​ യു.ഡി.എഫി​ൻെറ ഭാഗമാകാൻ പി.സി. തോമസിനോട്​ കോൺഗ്രസ്​ നിർദേശിച്ചതോടെ ഇക്കാര്യവും ​​േജാസഫുമായി കോട്ടയത്ത്​ ചർചയാകും. ജില്ല പഞ്ചായത്തിലെ സീറ്റ്​ വിഭജനവും പ്രസിഡൻറ്​ സ്ഥാനങ്ങളും നേതൃയോഗത്തി​ൻെറ പരിഗണനയിൽ വരും. കോട്ടയം അല്ലെങ്കിൽ ഇടുക്കി ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്ഥാനമാണ്​ ജോസഫ്​ പക്ഷം ആവശ്യപ്പെടുന്നത്​. ഇത്തവണ ആദ്യമായി മുസ്​ലിംലീഗ്​ ജില്ല പഞ്ചായത്തിലേക്കും നിയമസഭയിലേക്ക്​ പൂഞ്ഞാറ​ും ചോദിക്കുന്നുണ്ട്​. ഇതോടൊപ്പം മധ്യകേരളത്തിലെ പ്രധാന സീറ്റുകൾ സംബന്ധിച്ചും ചർച്ചയുണ്ടാകും. പി.സി. തോമസിനെ ജോസഫ്​ ഗ്രൂപ്പിൽ ഉൾപ്പെടുത്താനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്​. എന്നാൽ, തോമസി​ൻെറ വരവിൽ ജോസഫ്​ ഗ്രൂപ്പിൽ തന്നെ മുറുമുറുപ്പ്​ ശക്തമാണ്​. ഉമ്മൻ ചാണ്ടിയും രമേശ്​ ചെന്നിത്തലയും യു.ഡി.എഫ്​ കൺവീനർ എം.എം. ഹസനും യോഗത്തിൽ പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story