Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.എസ്​.സി റാങ്ക്...

പി.എസ്​.സി റാങ്ക് ലിസ്​റ്റുകൾ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം

text_fields
bookmark_border
കോട്ടയം: പി.എസ്​.സി റാങ്ക് ലിസ്​റ്റുകളെ അവഗണിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്ന്​ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. സർക്കാർ ജോലികളിൽ താൽക്കാലികക്കാരെ ഒഴിവാക്കണമെന്നും ഇവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ തീരുമാനം കൈക്കൊള്ളുന്ന രാഷ്​ട്രീയ പാർട്ടികളെ പിന്തുണക്കും. കൺസൾട്ടൻസി നിയമനങ്ങളെ കോടതിയിൽ ചോദ്യംചെയ്യും. വൻതോതിൽ നിയമനങ്ങളിൽ കുറവുണ്ടായിട്ടുണ്ട്​. സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും പല റാങ്ക് ലിസ്​റ്റുകളിലും വിരലിലെണ്ണാവുന്ന നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. 58878 നിയമനങ്ങൾ മൂന്നാഴ്ചകൊണ്ട് നടത്തിയെന്ന്​ സർക്കാർ അവകാശപ്പെടുമ്പോൾ മുൻകാലങ്ങളിലെ ഒഴിവുകൾ ഉൾപ്പെടെ 1000 നിയമങ്ങളോളം മാത്രമേ നടന്നിട്ടുള്ളൂവെന്ന്​ പി.എസ്​.സിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമു​േമ്പ നിയമനം ത്വരിതപ്പെടുത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു. ഭാരവാഹികളായ ​െക. റിജു, വിനേഷ് ചന്ദ്രൻ, സിജോ ജോസ് എന്നിവർ വാർത്തസ​േമ്മളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story