Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർ സ്ലീവ...

മാർ സ്ലീവ മെഡിസിറ്റിയിൽ ഒരേ പേരുകാർക്ക്​ ഒരേ ദിവസം ഒരേ ശസ്​ത്രക്രിയ

text_fields
bookmark_border
പാലാ: ഒരേ പേരുകൾ, ഒരേ പ്രായം, ഒരേ അസുഖം, ഒരേ ദിവസം ഓപറേഷൻ. അതും ഒരു ഡോക്ടർതന്നെ നടത്തി. അപൂർവതക്ക്​ സാക്ഷ്യംവഹിച്ച് പാലാ മാർ സ്ലീവ മെഡിസിറ്റി. സമാന രോഗലക്ഷണങ്ങളുമായാണ്​ രണ്ടുപേരും ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗത്തിൽ ഡോക്ടറെ കാണാനെത്തിയത്. ശ്വാസതടസ്സം, നട്ടെല്ലിൻെറ വിരൂപത, തോളെല്ല് പൊങ്ങിയിരിക്കുന്നു എന്നിവയായിരുന്നു ലക്ഷണങ്ങൾ. തുടർന്ന്​ സ്​കാനിങ്ങിനുശേഷം നടത്തിയ വിദഗ്ധ രോഗനിർണയത്തിലൂടെ നട്ടെല്ലിന് വശങ്ങളിലേക്ക് ഉണ്ടാകുന്ന അസ്വാഭാവിക വളവായ സ്​കോളിയോസിസ് ആണ്​ രണ്ടുപേർക്കും രോഗമെന്ന് കണ്ടെത്തുകയായിരുന്നു. 40 ഡിഗ്രിയിൽ കൂടുതൽ വളവുള്ളതിനാൽ ശസ്​ത്രക്രിയയാണ്​ ഏറ്റവും ഉത്തമമെന്ന നിഗമനത്തിലെത്തുകയും ഒക്ടോബർ എട്ടിന്​ ശസ്​ത്രക്രിയ നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഇതിനുശേഷമാണ്​ രണ്ടുപെൺകുട്ടികളും തമ്മി​െല സമാനതകൾ ഏവരുടെയും ശ്രദ്ധയിൽപെടുന്നത്. ഒരേ പേരുകാരാണെന്നു മാത്രമല്ല, രണ്ടുപേരും 17കാരികളും കോട്ടയം സ്വദേശിനികളുംകൂടെയാണെന്ന് മനസ്സിലായി. രണ്ടുപേർക്കും ഒരേ ദിവസംതന്നെ ഒരേ ഡോക്ടറുടെ കീഴിൽ ശസ്​ത്രക്രിയ നടത്താൻ തീരുമാനിച്ചു. അതിസങ്കീർണ ശസ്​ത്രക്രിയ ഡോ. ഒ.ടി. ജോർജി​ൻെറ നേതൃത്വത്തിലാണ് വിജയകരമായി പൂർത്തിയാക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story