Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാർ സ്ലീവാ...

മാർ സ്ലീവാ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഡിപ്ലോമ കോഴ്സുകൾക്ക് തുടക്കം

text_fields
bookmark_border
പാലാ: മാർ സ്ലീവ മെഡിസിറ്റിയുടെ സഹോദര സ്​ഥാപനമായ മാർ സ്ലീവാ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്​ ആൻഡ് റിസർച്ചിൽ ഡിപ്ലോമ കോഴ്സുകൾക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. പ്ലസ്​ടു സയൻസ് വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയവർക്കായി ഡയാലിസിസ്​ ടെക്നോളജി, അനസ്​തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി എന്നിങ്ങനെ രണ്ട്​ വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളാണ് ആരംഭിച്ചത്. ഡയാലിസിസ്​ ടെക്നോളജിയിൽ പത്തു സീറ്റുകളും അനസ്​തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ ടെക്നോളജി കോഴ്സിന് ആറ് സീറ്റുകളുമാണ് നിലവിലുള്ളത്. മിതമായ ചെലവിൽ മികച്ച മെഡിക്കൽ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിലാണ് കോഴ്സുകൾ ആരംഭിക്കുന്നതെന്ന് മാർ സ്ലീവാ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്​ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ഫാ. ജോസഫ് പര്യാത്ത് അറിയിച്ചു. ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്​, അനസ്​തേഷ്യോളജി ആൻഡ് പെരിഓപറേറ്റിവ്​ വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. എബിജോൺ, നെേഫ്രാളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ, ഡോ. ജോർജ് സെബാസ്​റ്റ്യൻ എന്നിവരും പങ്കെടുത്തു. ചിത്രം -KTG mar sleeva institute മാർ സ്ലീവാ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്​ആൻഡ് റിസർച്ചിലെ പുതിയ കോഴ്സുകളുടെ ഉദ്ഘാടനം പാല രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story