Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണലില്ലാതായ...

മണലില്ലാതായ പമ്പാതീരത്ത്​ മണൽ നിരത്ത​ും

text_fields
bookmark_border
ശബരിമല: മണലില്ലാതായ പമ്പാതീരത്ത്​ ​ മണൽ ഇറക്കുമതി ചെയ്യാൻ ദേവസ്വം ബോർഡ്​. ഈവർഷം ഉണ്ടായ പ്രളയത്തിൽ മണൽ അപ്പാടെ ഒഴുകിപ്പോയി ഉരുളൻ കല്ലുകൾ നിറഞ്ഞ നിലയിലായാണ്​ ഇവിടം. തീർഥാടനകാലം തുടങ്ങും മുമ്പ്​ മണപ്പുറമാക്കി മാറ്റാനാണ്​ ഇറക്കുമതിചെയ്യുന്നത്​. ഇതിനായി ദേവസ്വം ബോർഡ്​ 11 ലക്ഷം രൂപയുടെ കരാർ നൽകിക്കഴിഞ്ഞു. കാഞ്ഞിരപ്പള്ളിയിലുള്ള കോൺട്രാക്​ടറാണ്​ കരാർ എടുത്തിരിക്കുന്നത്​. അപകടകരമായ നിലയിൽ കല്ലുകൾ നിറഞ്ഞ നിലയിലായതിനാൽ തുലാമാസ പൂജ സമയത്ത്​ മണപ്പുറമുണ്ടായിരുന്ന ഭാഗത്തേക്ക്​ ആരെയും പ്രവേശിക്കാൻ അനുവദിക്കാതെ കയർ കെട്ടി തിരിച്ചിരിക്കുകയായിരുന്നു. നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നതും തടഞ്ഞിരുന്നു. മഴ തുടങ്ങും മുമ്പ്​ ദുരന്ത നിവാരണത്തിൽ പെടുത്തി പമ്പയിൽ നിന്ന്​ ആയിരക്കണക്കിന്​ ലോഡ്​ മണൽ വാരി വനമേഖലയിൽ സൂക്ഷിച്ചിട്ടുണ്ട്​. അതിൽനിന്ന്​ മണൽ വീണ്ടും തിരികെ കൊണ്ടുവന്ന്​ മണപ്പുറത്ത്​ നിക്ഷേപിക്കാനാണ്​ പദ്ധതി. മണൽ വിരിക്കാതെ തീർഥാടനം തുടങ്ങാനാവില്ലെന്ന നിലയിലാണ്. പമ്പ കരകവിഞ്ഞൊഴുകിയതിനാൽ വ്യാപാര ശാലകളെല്ലാം വെള്ളംകയറി നശിച്ച നിലയിലാണ്​. 2018ലെ പ്രളയകാലത്ത്​ പമ്പാതടത്തിൽ മൂന്നു നില കെട്ടിടങ്ങൾവരെ വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവും വ്യാപാര ശാലകളിൽ വെള്ളംകയറി. കോവിഡ്​ മൂലം തീർഥാടനം നിർത്തി​െവക്കുകയും ചെയ്​തതോടെ വ്യാപാരികളെല്ലാം സ്​ഥലംവിട്ടിരുന്നു. മാർച്ചു മുതൽ ഏഴുമാസമാണ്​ തീർഥാടനം ഇല്ലാതെ കിടന്നത്​. മണപ്പുറം ഒരുക്കുന്നതടക്കം പുതുതായി എല്ലാം നിർ​മിക്കേണ്ട അവസ്​ഥയാണ്​ പമ്പയിൽ​. തീർഥാടന കാലം തുടങ്ങാൻ 18 ദിവസം മാത്രമാണുള്ളത്​. നവംബർ 16നാണ്​ വൃശ്ചികം ഒന്ന്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പ്രതിദിനം 6000 തീർഥാടകരെ പ്രവേശിപ്പിക്കാനാണ്​ ദേവസ്വം ബോർഡ്​ ലക്ഷ്യമിടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story