Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാടിനെ വേദനിപ്പിച്ച...

നാടിനെ വേദനിപ്പിച്ച ദുഃഖശനി

text_fields
bookmark_border
ചങ്ങനാശ്ശേരി: കോവിഡ് മഹാമാരി കച്ചവടം നഷ്​ടത്തിലാക്കിയപ്പോള്‍ ജീവിത വരുമാനത്തിനായി വഴിയോര പച്ചക്കറി കച്ചവടം നടത്തി കുടുംബം സംരക്ഷിച്ചുപോന്ന ജി​േൻറാ ജോസി​ൻെറയും ഭാര്യാപിതാവ് വര്‍ഗീസ് മത്തായിയുടെയും മരണം ഇല്ലാതാക്കിയത് കുടംബത്തി​ൻെറ നെടുംതൂണുകളെയാണ്. കറുകച്ചാലില്‍ പുതിയ കട അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു ജി​േൻറാ. കൂടാതെ 15 വര്‍ഷത്തിനുശേഷം കുടുംബത്തിലേക്കെത്തുന്ന പൊന്നോമനയെയും സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ജി​േൻറായും ഭാര്യ ജോജിയും. ഇതിനിടയിലാണ് വാഹനാപകടത്തില്‍ വിധി ജി​േൻറായെ തട്ടിയെടുത്തത്. ഭര്‍ത്താവിനെയും പിതാവിനെയും ഒരുപോലെ നഷ്​ടപ്പെട്ട ജോജിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ ദുഃഖത്തിലാണ്. ചങ്ങനാശ്ശേരി മുനിസിപ്പല്‍ അര്‍ക്കേഡില്‍ 20 വര്‍ഷമായി പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു ഇവര്‍. കൊവിഡ് 19 മൂലമുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് വ്യാപാരം നഷ്​ടത്തിലാകുകയും ഉപഭോക്താക്താക്കള്‍ കുറയുകയും ചെയ്തു. കച്ചവടത്തെ ഇത് പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് കട കൈമാറി. പിന്നീട്, ഉപജീവനത്തിനായി ജി​േൻറായും വര്‍ഗീസും ചേര്‍ന്ന് വഴിയോരക്കച്ചവടം ആരംഭിച്ചു. ശനിയാ​ഴ്​ച രാത്രി കച്ചവടശേഷം ജി​േൻറായും വര്‍ഗീസും വീട്ടിലേക്ക്​ പോകവെയാണ് അപകടം ദുരന്തമായി എത്തിയത്. ഉന്നത പഠനത്തിന് നാട്ടിലെത്തിയ ജെറിക്കിനി മടക്കമില്ല ചങ്ങനാശ്ശേരി: വിദേശത്തുനിന്ന്​ ഉന്നത പഠനത്തിനായ് മകനെ നാട്ടിലേക്ക് അയച്ച ജോണിക്കും മറിയാമ്മക്കും തീരാദുഃഖം നല്‍കി ജെറിയുടെ യാത്ര കുടുംബത്തിന്​ നൊമ്പരമായി. മക​ൻെറ യാത്രാദുരിതം ഒഴിവാക്കുന്നതിനായി സമീപകാലത്ത് വാങ്ങിക്കൊടുത്ത ബൈക്ക് മക​ൻെറ ജീവന്‍ കവരുമെന്ന് കരുതിയില്ല വിദേശത്തുള്ള മാതാപിതാക്കള്‍. കുടുംബത്തി​ൻെറ ഏക പ്രതീക്ഷയും സ്വപ്നങ്ങളും ബാക്കിയാക്കിയാണ് ജെറി യാത്രയായത്. ചക്കാലയ്ക്കല്‍ കുടുംബത്തിലെ രണ്ട് ആണ്‍മക്കളില്‍ മൂത്തയാളായിരുന്ന ജെറി അടുത്ത ആഴ്ച ത​ൻെറ വിസ പുതുക്കുന്നതിനായി മാതാപിതാക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് അപകടം ഉണ്ടായത്​. ഖത്തറിലെ പഠനം പൂര്‍ത്തിയാക്കിയതിന്​ ശേഷം ഹയര്‍ സെക്കന്‍ഡറിക്ക് മാന്നാനം കെ.ഇ. സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ഡിഗ്രിക്ക് എറണാകുളം രാജഗിരി കോളജില്‍ മൂന്നാംവര്‍ഷ ബികോം വിദ്യാർഥിയായിരുന്നു. ജെറി വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. സഹോദരന്‍ ജോയല്‍ കാവാലത്തുള്ള അമ്മവീട്ടിലായിരുന്നു താമസിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story