Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപി.സി. തോമസ്​...

പി.സി. തോമസ്​ യു.ഡി.എഫിലേക്ക്​

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ്​ പി.സി. തോമസ്​ വിഭാഗം എൻ.ഡി.എ വിടുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ്​ യു.ഡി.എഫിൽ ചേക്കേ​റാൻ നീക്കം സജീവമാണ്​. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും കൂടിക്കാഴ്​ച നടത്തിയെന്നും എന്നാൽ, അന്തിമ നടപടിയായില്ലെന്നും പി.സി. തോമസ്​ 'മാധ്യമ'ത്തോട്​ പറഞ്ഞു. വെള്ളിയാഴ്​ച കൊച്ചിയിൽ നടന്ന യു.ഡി.എഫ്​ നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും യു.ഡി.എഫ്​ നേതൃത്വം തീരുമാനം അറിയിച്ചിട്ടി​െല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.സി. തോമസി​ൻെറ യു.ഡി.എഫ്​ പ്രവേശനം യോഗം ചർച്ച ചെയ്​െ​തന്നാണ്​ വിവരം. എൻ.ഡി.എയിൽനിന്ന്​ നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ്​ മുന്നണിമാറ്റ​ം. അർഹമായ പരിഗണന പാർട്ടിക്ക്​ ലഭിച്ചിട്ടില്ല. ബി.ജെ.പി നേതൃത്വത്തിന്​ കത്ത്​ നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും തോമസ്​ പറഞ്ഞു. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത്​ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വം അവസരം നൽകിയില്ല. യു.ഡി.എഫിനൊപ്പം നിന്ന്​ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ അല്ലെങ്കിൽ കോതമംഗലം സീറ്റിലൊന്ന്​ തരപ്പെടുത്താനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്​. കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം വിട്ടതോടെയാണ്​ പി.സി. തോമസ്​ യു.ഡി.എഫിൽ ചേരാനുള്ള താൽപര്യവുമായി നേതൃത്വത്തെ സമീപിച്ചത്​. ജോസ്​ പക്ഷം പോയതോടെ ഒഴിവുവരുന്ന സീറ്റുകളിൽ മത്സരമോഹവുമായി നിരവധി പേർ യു.ഡി.എഫിനെ സമീപിക്കുന്നുണ്ട്​. സ്വതന്ത്രനായി നിൽക്കുന്ന പി.സി. ജോർജും യു.ഡി.എഫി​ൻെറ ഭാഗമാകാനുള്ള നീക്കത്തിലാണ്. ​ഇതുസംബന്ധിച്ച ചർച്ചകളും സജീവമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story