Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 11:58 PM GMT Updated On
date_range 22 Oct 2020 11:58 PM GMTകെ.എം. മാണിയെ സ്നേഹിക്കുന്ന ഒരാൾക്കും ഇടതുപക്ഷത്തോടൊപ്പം പോകാനാവില്ല -പി.സി. ജോർജ്
text_fieldsbookmark_border
എരുമേലി: കെ.എം. മാണിയെ കോഴ മാണിയെന്ന് അപമാനിച്ച് പടക്കമെറിഞ്ഞ, നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാതെ റൗഡിസം കാണിച്ച സി.പി.എമ്മിനോട് മാണിയുടെ മകൻ ചേരുന്നതിൽ അരുതായ്കയുണ്ടെന്ന് പി.സി. ജോർജ് എം.എൽ.എ. എരുമേലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണിയെ സ്നേഹിക്കുന്ന ഒരാൾക്കും ഇടതുപക്ഷത്തോടൊപ്പം പോകാൻ തോന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എരുമേലിയിലെ എല്ലാ വാർഡിലും സ്ഥാനാർഥിയെ നിർത്താൻ ശ്രമിക്കും. പ്രാദേശികമായി മുന്നണി ബന്ധങ്ങളുണ്ടാകും. സഹകരിക്കാൻ കഴിയുന്ന ഏതു കക്ഷിയുമായും സഹകരിച്ച് തെരഞ്ഞെടുപ്പിൽ ജനപക്ഷം മത്സരിക്കുവെന്നും പി.സി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story