Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.ഡി.എഫിനെ...

യു.ഡി.എഫിനെ വെട്ടിലാക്കാൻ നീക്കം

text_fields
bookmark_border
കോട്ടയം: ബാർ കോഴക്കേസിൽ ബിജു രമേശി​ൻെറ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷണം പാതിവഴിയിൽ മുടങ്ങിയതും ഉപേക്ഷിച്ചതുമായ മുഴുവൻ കേസുകളും വീണ്ടും പൊടിതട്ടിയെടുത്ത്​ പൊലീസും വിജിലൻസും. ആരോപണങ്ങൾ പരിശോധിച്ചശേഷം​ പുതിയ അന്വേഷണത്തിനാണ്​ നീക്കം. ബിജു രമേശ്​ കെ.എം. മാണിക്കെതിരെ ഉന്നയിച്ച ബാർകോഴ ആരോപണത്തെക്കുറിച്ച്​ മുമ്പ്​ വിജിലൻസ്​ മൂന്നുതവണ പുനരന്വേഷണം നടത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലി​ൻെറ പശ്ചാത്തലത്തിൽ കേസ്​ വീണ്ടും അന്വേഷിക്കും. തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ കേസുകൾ യു.ഡി.എഫിനെതിരെ രാഷ്​ട്രീയ ആയുധമാക്കുകയാണ്​ ലക്ഷ്യം. പുതിയ ആരോപണത്തിന്​ അടിസ്ഥാനമില്ലെന്ന നിലപാടിലാണ്​ കോൺഗ്രസ്​ നേതാക്കൾ. ജോസ് ​െക. മാണിക്കെതിരെ ഉയർന്ന ആരോപണത്തി​ൻെറ നിജസ്ഥിതി പരിശോധിക്കാൻ വിജിലൻസിന്​ നിർദേശമുണ്ട്​. അടിസ്ഥാനമില്ലാത്ത ആരോപണമെന്ന്​ തെളിഞ്ഞാൽ അത്​ മധ്യകേരളത്തിൽ ശക്തമായ പ്രചാരണായുധമാക്കും. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതിപക്ഷ നേതാവ്​ രമേശ് ചെന്നിത്തലക്കും മുൻമന്ത്രിമാരായ കെ. ബാബുവിനും വി.എസ്​. ശിവകുമാറിനുമുള്ള പങ്കും അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ത്വരിതാന്വേഷണ സാധ്യതയാണ്​ വിജിലൻസ്​​ ആദ്യം പരിശോധിക്കുക. സോളാറിലും കെ.എം. ഷാജിക്കെതിരായ കോഴക്കേസിലും അന്വേഷണം ഊർജിതമാക്കും. സോളാറിൽ ഉമ്മൻ ചാണ്ടിയുടെ പേരും പട്ടികയിലുണ്ട്​. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി അന്വേഷണം ഊർജിതമാക്കാൻ വിജിലൻസിന്​ ഉത്തരവ്​ ലഭിച്ചുകഴിഞ്ഞു. എം.എൽ.എമാരായ ​പി.ടി. തോമസിനും എം.സി. ഖമറുദ്ദീനും എതിരെയുള്ള കേസുകളുടെ അന്വേഷണവും ശക്തമാക്കും. യു.ഡി.എഫുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും അ​േന്വഷണം വേണമെന്ന്​ ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്​​. ഇത്​ യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ്​ ഇടതുനിഗമനം. ഇതിനെ ചെറുക്കാനുള്ള മറുനീക്കങ്ങളും യു.ഡി.എഫിൽ സജീവ ചർച്ചയാണ്​. യു.ഡി.എഫ്​ നീക്കത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാനും സർക്കാറിനോട്​ ഇടതുമുന്നണി ആവശ്യപ്പെട്ടിട്ടുണ്ട്​. ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തി​ൻെറ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന്​ എൽ.ഡി.എഫ്​ ആവശ്യപ്പെട്ടിരുന്നു. ഇത്​ യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കുമെന്നും ഇടതുനേതൃത്വം കരുതുന്നു. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story