Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോടതിമുറിയിൽ 'ഐക്യ'...

കോടതിമുറിയിൽ 'ഐക്യ' കേരള കോൺഗ്രസ്

text_fields
bookmark_border
* ​ട്രെയിൻ തടയൽ സമരത്തിൽ ​േനതാക്കൾക്ക്​ പിഴ കോട്ടയം: കോടതിമുറിയിൽ വീണ്ടും 'ഒന്നായി' കേരള കോൺഗ്രസ്. ഐക്യകേരള കോൺഗ്രസായിരുന്നപ്പോൾ കോട്ടയത്ത് നടത്തിയ ട്രെയിൻ തടയൽ സമരത്തി​ൻെറ ഭാഗമായെടുത്ത കേസിൽ വിധി കേൾക്കാനെത്തിയപ്പോഴായിരുന്നു 'ഐക്യം'. പിളർപ്പിനുമുമ്പ്​ നടന്ന സമരമായിരുന്നതിനാൽ ജോസ്​-ജോസഫ്​ വേർതിരിവില്ലാതെ മുതിർന്ന നേതാക്കളെല്ലാം കേസിൽ പ്രതികളായിരുന്നു. ഇപ്പോൾ ജോസ്​, ജോസഫ്​ വിഭാഗങ്ങളായി പിരിഞ്ഞെങ്കിലും പ്രതികളെന്ന നിലയിൽ ഒരുമിച്ചായിരുന്നു കോടതിയിൽ കയറിയതും വിധി കേട്ടതും. തിരിച്ചിറങ്ങിയപ്പോഴും ഒറ്റസംഘമായിരുന്നു. കേരള കോൺഗ്രസ്​-എം നേതാക്കളെന്ന പേരിലായിരുന്നു കേസെടുത്തിരുന്നതും. കേരള കോൺഗ്രസ്​-എം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ്​, എം.എൽ.എമാരായ മോൻസ്​ ജോസഫ്​, റോഷി അഗസ്​റ്റിൻ, മുൻ എം.എൽ.എമാരായ തോമസ്​ ഉണ്ണിയാടൻ, ടി.യു. കുരുവിള, നേതാക്കളായ ജോബ് ​ മൈക്കിൾ, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സെബാസ്​റ്റ്യൻ കുളത്തുങ്കൽ, മജു പുളിക്കൻ അടക്കം 13 പേരാണ്​ കോടതിയിൽ എത്തിയത്​. ജോസ്​ വിഭാഗത്തി​ൻെറ എൽ.ഡി.എഫ്​ പ്രവേശന പ്രഖ്യാപനത്തിനുശേഷം ആദ്യമായിട്ടായിരുന്നു ജോസ്​-ജോസഫ്​ വിഭാഗങ്ങളിലെ പ്രധാനനേതാക്കൾ മുഖാമുഖം എത്തിയത്​. വാക്കുകൾ െകാണ്ട്​ കഴിഞ്ഞ ദിവസങ്ങളിൽ 'ആക്രമിച്ചവർ' ബുധനാഴ്​ച ഇതി​ൻെറ പരിഭവം ഒന്നുമില്ലാതെയാണ്​ കോടതിയിലും പുറത്തുമായി സമയം ചെലവിട്ടത്​. കേസിൽ എല്ലാവർക്കും കോട്ടയം ചീഫ്​ ജൂഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി പിഴ ചുമത്തി. 1750 രൂപ വീതമായിരുന്നു പിഴശിക്ഷ. ഇവരെല്ലാം പിഴ അടച്ചതോടെ കേസും അവസാനിച്ചു. 2017 ജൂൺ 23നായിരുന്നു കേന്ദ്രസർക്കാറി​ൻെറ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കോട്ടയം റെയിൽവേ സ്​റ്റേഷനിൽ കേരള കോണ്‍ഗ്രസ്-എം പ്രവർത്തകർ ട്രെയിൻ തടയൽ സമരം നടത്തിയത്​. സമരം ഉദ്​ഘാടനം ചെയ്​​ത കെ.എം. മാണിയായിരുന്നു ​േകസിൽ ഒന്നാംപ്രതി. അദ്ദേഹം മരിച്ചതിനാൽ അവശേഷിച്ച 13 പേരാണ്​ കോടതിയിൽ ഹാജരായത്​. പ്രതികളെല്ലാം ബുധനാഴ്​ച നേരിട്ട്​ ഹാജരാകാൻ കോടതി നിർദേശിച്ചു. ജോസ്​ കെ. മാണി അടക്കമുള്ളവർ സമരത്തിനുണ്ടായിരുന്നെങ്കിലും എം.പിമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story