Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകക്കി-ആനത്തോട്...

കക്കി-ആനത്തോട് ഡാമി​െൻറ ഒരു ഷട്ടര്‍ തുറന്നു

text_fields
bookmark_border
കക്കി-ആനത്തോട് ഡാമി​ൻെറ ഒരു ഷട്ടര്‍ തുറന്നു ചിറ്റാർ: ശബരിഗിരി പദ്ധതിയിലെ കക്കി-ആനത്തോട് ഡാമി​ൻെറ ഒരു ഷട്ടര്‍ തിങ്കളാഴ്​ച ഉച്ചക്ക്​ രണ്ടിന്​ തുറന്നു. ഡാമി​ൻെറ രണ്ടാം നമ്പർ ഷട്ടര്‍ 15 സെ.മീ. ഉയര്‍ത്തി 15 ക്യുമെക്സ് അധിക ജലം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. പുറത്തേക്ക് ഒഴുകിയ ജലം മൂന്നു മണിക്കൂറിനുശേഷം പമ്പ ത്രിവേണിയില്‍ എത്തി. ഇതോടെ പമ്പയില്‍ 10 സെ.മീവരെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തില്‍ പമ്പ, ശബരിമല, നിലക്കല്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുള്ള എക്സി.മജിസ്‌ട്രേറ്റുമാരും ബന്ധപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍മാരും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ശബരിമല തീർഥാടനത്തിന് എത്തുന്നവര്‍ യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങുന്നി​െല്ലന്ന് ഉറപ്പുവരുത്തണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. പമ്പനദിയുടെയും കക്കാട്ടാറി​ൻെറ ഇരുകരയില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. പമ്പയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്മൻെറ് മുഖേന പൊതുജനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍/നഗരസഭ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണെന്നും കലക്​ടർ നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story