Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിടവാങ്ങിയത്​...

വിടവാങ്ങിയത്​ രാജ്യത്തെ ക്രൈസ്തവസഭ നേതാക്കളിൽ മുഖ്യസ്ഥാനീയൻ

text_fields
bookmark_border
പത്തനംതിട്ട: ദൈവരാജ്യ ദർശനത്തിനൊപ്പം വ്യക്തമായ സാമൂഹിക വീക്ഷണവും പുലർത്തുന്നതായിരുന്നു അന്തരിച്ച ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ വ്യക്തിത്വം. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യപ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ രാജ്യത്തെ ക്രൈസ്തവസഭ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. സാമ്പത്തിക അസന്തുലിതാവസ്ഥ​, പരിസ്ഥിതി, ജീവകാരുണ്യം തുടങ്ങി സാമൂഹിക ജീവിതത്തി​ൻെറ വിവിധ മേഖലകളിൽ അദ്ദേഹം ഉറച്ച നിലപാട്​ സ്വീകരിച്ചു. ‌ ആഗോളീകരണവും സാമ്പത്തിക ഉദാരവത്​കരണവും സൃഷ്​ടിക്കുന്ന സാമൂഹിക പ്രതിസന്ധികളും പാരിസ്ഥിതിക പ്രശ്നങ്ങളും 21ാം നൂറ്റാണ്ടിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന്​ നിരന്തരം ഉദ്​ബോധിപ്പിച്ച അദ്ദേഹം, അടിത്തട്ടിലുള്ളവരുടെ ഉന്നമനത്തിലൂടെയേ സാമൂഹിക പുരോഗതി കൈവരിക്കാനാകൂവെന്ന കാഴ്​ചപ്പാടാണ്​ മുന്നോട്ടു​െവച്ചത്​. അത്​ മുൻനിർത്തിയായിരുന്നു അദ്ദേഹത്തി​ൻെറ പ്രവർത്തനങ്ങളെല്ലാം. അശരണർ, രോഗികൾ, ദരിദ്രർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവത്​കരിക്കപ്പെട്ടവർക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചു. 45 വർഷത്തെ മേൽപട്ട ശുശ്രൂഷയും 13 വർഷത്തെ സഭയുടെ പരമാധ്യക്ഷ ശുശ്രൂഷയും ഉൾ​െപ്പടെ 63 വർഷത്തെ അജപാലന ശുശ്രൂഷയിലൂടെ മലങ്കര സഭയിൽ പ്രഥമഗണനീയനായ ഇടയ ശ്രേഷ്ഠനായി. സൂക്ഷ്മമായ ദീർഘവീക്ഷണവും പ്രായോഗികതയും ഊഷ്മള സൗഹൃദവും ക്രൈസ്​തവ സഭകളിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിത്വമാക്കി മാറ്റി. സഭകൾ തമ്മിലുള്ള തർക്കങ്ങളിൽ പലപ്പോഴും മധ്യസ്ഥ​ൻെറ റോൾ വഹിച്ചു. വിശാല എക്യുമെനിസത്തി​ൻെറ വക്താവായും ശ്രദ്ധ നേടി. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസി​ൻെറ അധ്യക്ഷനായും കാസയുടെ അധ്യക്ഷനായും നേതൃത്വം നൽകി. മഹാരാഷ്​ട്രയിലെ ലാത്തുർ, ഗുജറാത്ത്‌, ആന്ധ്ര, ഒഡിഷ, വെസ്​റ്റ്​ ബംഗാൾ എന്നിവടങ്ങളിലെ ഭൂകമ്പ-പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. നാഗാലാൻഡ്, മണിപ്പൂർ, ഈസ്​റ്റ്​ ടിമോർ, സംഘർഷമേഖലകളിൽ പീസ് മിഷനിൽ അംഗമായി സമാധാന ശ്രമങ്ങളിൽ പങ്കുചേർന്നു. യു.എൻ അസംബ്ലി ഹാളിൽ നടന്ന ലോക മതനേതാക്കളുടെ സമ്മേളനത്തിൽ സംസാരിച്ചു. അദ്ദേഹത്തി​ൻെറ 63 വർഷത്തെ അജപാലന ശുശ്രൂഷ മാർത്തോമ സഭയുടെ സമഗ്ര വളർച്ചയുടെയും സാമൂഹിക മാറ്റത്തി​ൻെറയും കാലം അടയാളപ്പെടുത്തി. ട്രാൻസ്ജെൻഡറുകൾക്കായി മാരാമൺ കൺ​െവൻഷൻ വേദി തുറന്നുനൽകിയതും സ്ത്രീകൾക്കുകൂടി രാത്രിയോഗത്തിൽ പങ്കെടുക്കാൻ കൺ​െവൻഷ​ൻെറ വൈകീട്ടത്തെ യോഗസമയം ക്രമീകരിച്ചതും ജോസഫ് മാർത്തോമയുടെ പരിഷ്​കാരങ്ങളായിരുന്നു. കാലാവസ്ഥ മാറ്റത്തെപ്പറ്റിയും പ്രകൃതി ദുരന്തങ്ങളെപ്പറ്റിയും സഭയുടെ മുഖപത്രമായ മലങ്കര സഭ താരകയിലൂടെ നിരന്തരം പ്രബോധനം നൽകിയിരുന്നു. പലപ്പോഴും ഇതിന്​ കൽപനകളും പുറപ്പെടുവിച്ചു. ജോസഫ് മാർത്തോമയുടെ വിയോഗ​േത്താടെ മലങ്കരസഭ ചരിത്രത്തിലെ ഒരു യുഗത്തിനാണ്​ അന്ത്യമാകുന്നത്​. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story