Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിലപാടുകളിൽ...

നിലപാടുകളിൽ ഉറച്ചുനിന്നു; സഭയുടെ കുറ്റങ്ങളും ഏറ്റുപറഞ്ഞു

text_fields
bookmark_border
പത്തനംതിട്ട: മാർത്തോമ സഭയുടെ പരമാധ്യക്ഷനായ ജോസഫ്​ മാർത്തോമ പലകാര്യങ്ങളിലും സ്വീകരിച്ചത്​ ഉറച്ച നിലപാടുകൾ. ഇത്​ വിമർശനങ്ങൾക്ക്​ ഇടയാക്കിയെങ്കിലും അദ്ദേഹം എടുത്ത നിലപാട​ുകളിൽ മാറ്റംവരുത്താൻ മുതിർന്നിരുന്നില്ല. അത്​ പലരുടെയും അനിഷ്​ടങ്ങൾക്കും കാരണമായി. സഭക്കും ക്രൈസ്​തവ സമൂഹത്തിനും ഉണ്ടായ തെറ്റുകൾ ഏറ്റുപറയുന്നതിൽ മടികാണിച്ചിരുന്നില്ല. മാർ​േത്താമ സഭയുടെ നേതൃത്വം ഏറ്റെടുത്ത നാൾമുതൽ സഭയുടെ ആധ്യാത്മികവും ഭൗതികവുമായ വളർച്ച മുന്നിൽകണ്ടുകൊണ്ടും ഐക്യം നിലനിർത്തുന്നതിനുമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിച്ചു. അവയോട് ആദ്യം പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരു​െന്നങ്കിലും പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞ്​ പിന്തുണച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്​. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടു​െണ്ടന്ന്​​ അദ്ദേഹം ഏറ്റുപറഞ്ഞിട്ടുണ്ട്​. ക്രിസ്തീയ സാക്ഷ്യം നഷ്​ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദരസ്‌നേഹവും പലപ്പോഴും നഷ്​ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനുപോലും തടസ്സംനില്‍ക്കുന്ന ദുഷ്പ്രവണതക്കെതിരെ ക്രൈസ്തവർ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. സഹോദര​ൻെറ മുഖത്ത്​ ദൈവത്തി​ൻെറ പ്രതിച്ഛായ ദർശിക്കാൻ കഴിയണമെന്ന് സഭാജനങ്ങളെ ആവർത്തിച്ച്​ ഉദ്ബോധിപ്പിച്ച മെത്രാപ്പോലീത്ത, ത​ൻെറ ജീവിതത്തിലും അത് പ്രായോഗികമാക്കി മറ്റുള്ളവർക്ക് മാതൃകയായി​. കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്ന്​ വിദഗ്​ധർ നൽകിയ നിർദേശത്തോട് അനുകൂലമായി പ്രതികരിച്ച്​ മാർത്തോമ ദേവാലയങ്ങൾ അനിശ്ചിതമായി അടച്ചിടാൻ കൽപനയിറക്കിയ അധ്യക്ഷനുമാണ് ജോസഫ് മാർത്തോമ. ജീവിതത്തിൽ ലാളിത്യവും ശുശ്രൂഷമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങൾ വിലങ്ങുതടിയാകാതെ സഹജീവികളെ സ്നേഹിക്കുകയും കരുതുകയും ക്ഷമയോടെ കേട്ട്​ പരിഹാരം നിർദേശിക്കുകയും ചെയ്യുന്നതിൽ പ്രത്യേക കഴിവാണ്​ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്​. പി.ടി. തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story