Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായും ജോസും...

പാലായും ജോസും ചർച്ചയാകും; എൻ.സി.പി സംസ്​ഥാന ഭാരവാഹിയോഗം ഇന്ന്​

text_fields
bookmark_border
കോട്ടയം: ജോസ്​.കെ.മാണിയുടെ ഇടത്​പ്രവേശനവും പാലായും നീറുന്നചർച്ചയായിരിക്കെ, എൻ.സി.പി സംസ്​ഥാന ഭാരവാഹിയോഗം വെള്ളിയാഴ്​ച കൊച്ചിയിൽ. പാലായെ ചൊല്ലി പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നതിനിടെയാണ്​ നിർണാകയയോഗം. തദേശ​െതരഞ്ഞെടുപ്പാണ്​ അജണ്ടയെന്ന്​ പാർട്ടി നേതൃത്വം വിശദീകരിക്കു​േമ്പാഴും ജോസി​ൻെറ വരവ്​ മാണി.സി.കാപ്പനെ അനുകൂലിക്കുന്നവർ ഉയർത്തുമെന്നാണ്​ വിവരം. നിയമസഭ സീറ്റിനെക്കുറിച്ച്​ എൽ.ഡി.എഫിൽ ചർച്ചയൊന്നും ആരംഭിച്ചിട്ടില്ലെന്നിരിക്കെ, ഇപ്പോൾ ഏതിർപ്പ്​ ​ ഉയർത്തേണ്ടതില്ലെന്നാണ്​ സംസ്​ഥാനപ്രസിഡൻറ്​ ടി.പി.പീതാംബര​ൻെറ നിലപാട്​. സീറ്റ്​​ ചർച്ചയാകുന്നതിനുമുമ്പ്​ വിവാദം ഉയർത്തുന്നത്​ ശരിയല്ല. ഇത്​ മണ്ഡലവികസനത്തെയടക്കം ബാധിക്കും. പാർട്ടി വിജയിച്ച സീറ്റ്​ വിട്ടു​െകാടുക്കില്ലെന്നും അദേഹം ആവർത്തിക്കുന്നു.​ എന്നാൽ കാപ്പൻ അനുകൂലികൾ ഇത്​ തള്ളുകയാണ്​. സീറ്റ്​ കൈമാറാനുള്ള നീക്കത്തിൽ പാർട്ടിയുടെ ആശങ്ക എൽ.ഡി.എഫ്​ നേതൃത്വത്തെയും സി.പി.എമ്മിനെയും അറിയിക്കണമെന്നാണ്​ ഇവരുടെ ആവശ്യം. പാലാ ബലികഴിച്ച്​ മുന്നണിയിൽ തുടരേണ്ടതില്ലെന്ന വാദവും ഇവർ ഉയർത്തുന്നു. ഇതിനുവിരുദ്ധമായ നിലപാട്​ സ്വീകരിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രനും സംസ്​ഥാനപ്രസിഡൻറ്​ ടി.പി.പീതാംബരനും മുന്നണിമാറ്റത്തെ എതിർക്കുകയാണ്​. സി.പി.എം മറ്റൊരുനിർദേശം മുന്നോട്ടുവെച്ചാൽ അംഗീകരിക്കേണ്ടിവരുമെന്ന​ സൂചന നൽകുന്ന ഇവർ ജോസി​ൻെറ വരവ്​ മറ്റൊരുസീറ്റിങ്​ സീറ്റായ കുട്ടനാട്ടിൽ ​ ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി നിലപാട്​ അംഗീകരിക്കുമെന്നും വ്യക്​തമാക്കി മാണി.സി.കാപ്പൻ രംഗതെത്തിയത്​ മുഖ്യമ​ന്ത്രി പിണറായി വിജയ​ൻെറ ഇടപെടലിനെതുടർന്നാണെന്ന സൂചനകളും പുറത്തുവന്നു. കഴിഞ്ഞ ദിവസം കാപ്പ​െന വിളിച്ച പിണറായി വിജയൻ സീറ്റ്​ അടക്കമുള്ള വിഷയങ്ങൾ അടുത്തഘട്ടത്തിൽ ചർച്ചചെയ്യാമെന്ന്​ ഉറപ്പുനൽകി. ഇതോടെയാണ്​ നിലപാട്​ മയപ്പെടുത്തി കാപ്പൻ രംഗതെത്തിയത്​. ഇതിനിടയിലും സീറ്റിൽ വിട്ടുവീഴ്​ചയി​െല്ലന്നാണ്​ അടുപ്പക്കാരെ കാപ്പൻ അറിയിച്ചിരിക്കുന്നത്​. ശരത്​പവാറി​ൻെറ ഇടപെടലിലൂടെ സീറ്റ്​ നിലനിർത്താനുള്ള ശ്രമങ്ങളും അദേഹം നടത്തുന്നുണ്ട്​. പാലാ ഭിന്നതക്കൊപ്പം മന്ത്രി എ.കെ.ശശീന്ദ്രനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നേക്കും. ശശീന്ദ്ര​ൻെറ മന്ത്രിപദവി​െകാണ്ട്​ പാർട്ടിക്ക്​ ഗുണം ലഭിക്കുന്നില്ലെന്നും സിപി.എമ്മി​ൻെറ പാവയാകുന്നുവെന്നുമുള്ള ആക്ഷേപങ്ങളാകും മറുവിഭാഗം ഉയർത്തുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story