Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅക്രമങ്ങളിലൂടെ...

അക്രമങ്ങളിലൂടെ പാത്രിയാര്‍ക്കീസ് വിഭാഗം പ്രതിസന്ധി സൃഷ്​ടിക്കുന്നു - ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

text_fields
bookmark_border
കോട്ടയം: കോടതിവിധിയിലൂടെ മലങ്കരസഭ ഭരണഘടന നടപ്പാക്കിയ പള്ളികളില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് പാത്രിയാര്‍ക്കീസ് വിഭാഗം പ്രതിസന്ധികള്‍ സൃഷ്​ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കാതോലിക്ക ബാവയുടെ അസിസ്​റ്റൻറും കണ്ടനാട് വെസ്​റ്റ്​ ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. എറണാകുളം ജില്ലയിലെ കാക്കൂര്‍ ആട്ടിന്‍കുന്ന് സൻെറ്​ മേരീസ് പള്ളിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ ഉദാഹരണമാണ്. എട്ടുമാസം മുമ്പ് കോടതിവിധിയിലൂടെ ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടന പൂര്‍ണമായി നടപ്പാക്കിയ ദേവാലയമാണിത്. കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സെമിത്തേരിയെ സംബന്ധിക്കുന്ന ഓര്‍ഡിനൻസിന്​ വിധേയപ്പെട്ടാണ് അവിടെ സംസ്‌കാരങ്ങള്‍ നടക്കുന്നത്. മൃതദേഹം സംസ്‌കരിക്കുന്നതിന് ഒരു തടസ്സവും സൃഷ്​ടിച്ചിട്ടില്ല. എന്നിട്ടും സെമിത്തേരിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല എന്ന വ്യാജ ആരോപണം ഉന്നയിച്ച് പള്ളിമതില്‍ പൊളിച്ച് അനധികൃതമായി വഴിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പാത്രിയാര്‍ക്കീസ് വിഭാഗം. കോടതിവിലക്ക് ലംഘിച്ച് സംഘര്‍ഷം സൃഷ്​ടിക്കുന്നവര്‍ക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കണം. വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെയും വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലൂടെയും നടത്തുന്ന അപവാദ പ്രചാരണങ്ങളും അസത്യപ്രചാരണങ്ങളും വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്​ടിക്കുന്നുണ്ട്. മലങ്കരസഭ തലവ​ൻെറ ലെറ്റര്‍ ഹെഡും സീലും വ്യാജമായി നിര്‍മിച്ച് വ്യാജരേഖകള്‍ ചമക്കുന്നതും സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടി​ൻെറ ലെറ്റര്‍ ഹെഡ്​ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകള്‍ പരത്തുന്നതും പ്രതിസന്ധികള്‍ സൃഷ്​ടിക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമത്തി​ൻെറ ഭാഗമാണെന്നും മാര്‍ സേവേറിയോസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story