Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനയിച്ച്​ ജോസ്​ കെ....

നയിച്ച്​ ജോസ്​ കെ. മാണി​; രണ്ടില നിർണായകമാകും

text_fields
bookmark_border
കോട്ടയം: ഇടതുമുന്നണി പ്രവേശനപ്രഖ്യാപനത്തിന്​, ഒപ്പമുള്ള എം.പി​െയയും എം.എൽ.എമാ​െരയും ചേർത്തുനിർത്തിയെങ്കിലും അണിയറ ചർച്ചകളെല്ലാം ജോസ്​ കെ. മാണി നേരിട്ട്​. എൽ.ഡി.എഫെന്ന തീരുമാനവും ഏറക്കുറെ അദ്ദേഹത്തി​േൻറതുതന്നെ. യു.ഡി.എഫിൽനിന്ന്​ പുറത്താക്കിയതിനുപിന്നാലെ സി.പി.എം നേതാക്കളുമായി ജോസ്​ കെ. മാണി ആശയവിനിമയം ആരംഭിച്ചിരുന്നു. ചർച്ചകളിൽ സീറ്റുകളിലടക്കം അനുഭാവനിലപാട്​ സ്വീകരിക്കുകയും സി.പി.ഐയു​െട എതിർപ്പ്​ മയപ്പെടുത്താമെന്ന്​ സി.പി.എം ഉറപ്പുനൽകുകയും ചെയ്​തതോടെ ഇടത്തേക്ക്​ ചായാൻ ജോസ്​ തീരുമാനിക്കുകയായിരുന്നു. ഇടത്​ ബന്ധത്തിനെതിരെ പാർട്ടിയിൽ അപസ്വരങ്ങൾ ഉയർന്നപ്പോഴും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു നിലപാട്​. പല ഘട്ടങ്ങളിലായി പാർട്ടിയി​േലക്ക്​ വന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ​-ഇതായിരുന്നു പലപ്പോഴുമുള്ള വിശദീകരണം. അണികളെല്ലാം ഒപ്പമുണ്ടാകുമെന്ന ഉറച്ച വിശ്വാസവും ആവർത്തിച്ചു. രാഷ്​ട്രീയ നിലപാട്​ പ്രഖ്യാപിച്ച ഘട്ടത്തിൽ ഈ വിശ്വാസം തെറ്റിയിട്ടി​െല്ലന്ന്​ തെളിയിക്കാനും അദ്ദേഹത്തിനായി. എങ്കിലും വെല്ലുവിളികളാണ്​ മുന്നിലേറെ. യു.ഡി.എഫ്​ കോട്ടയായ കോട്ടയത്തുനിന്ന്​ വിജയിച്ച തോമസ്​ ചാഴികാടനും എം.എൽ.എമാരായ റോഷി അഗസ്​റ്റിനും എൻ. ജയരാജിനും ഇടതുബന്ധത്തിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മാണി പാരമ്പര്യത്തിനൊപ്പം നിലയുറപ്പിക്കാനായിരുന്നു തീരുമാനം. ഒപ്പം നിൽക്കുന്ന രണ്ടാംനിര നേതാക്കളിൽനിന്ന്​ ജയരാജിനടക്കം ​കടുത്ത സമ്മർദമാണ്​ നേരിടേണ്ടിവന്നത്​​. ആ ഘട്ടത്തിൽ ഭാവി എന്തായാലും തള്ളിപ്പറയുന്നത്​ രാഷ്​ട്രീയമായി ശരിയല്ലെന്ന്​ വിശദീകരിച്ച്​ ജോസിനൊപ്പം ഉറച്ചുനിന്നു. കാഞ്ഞിരപ്പള്ളി സീറ്റടക്കം ഉറപ്പാക്കി ജോസ്​ കെ. മാണി ​ൈകവിടില്ലെന്ന സൂചനകളും നൽകി. ജോസ്​ 'വാങ്ങി' നൽകിയ കോട്ടയം ലോക്​സഭാ സീറ്റിൽ മത്സരിച്ച ചാഴികാടന്​ മറ്റൊന്ന്​ ചിന്തിക്കാനും കഴിയുമായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ്​ അടുത്തതോ​െട നിലപാട്​ ഉടൻ പ്രഖ്യാപിക്കണമെന്ന്​ സി.പി.എമ്മിൽനിന്ന്​ സമ്മർദം ഉണ്ടാ​െയങ്കിലും ചിഹ്​നത്തിൽ തീരുമാനമായിട്ടാകാമെന്നാണ്​ ജോസ് അറിയിച്ചിരുന്നത്​. എന്നാൽ, കഴിഞ്ഞദിവസം വീണ്ടും 'രണ്ടില' ചിഹ്​നവുമായി ബന്ധപ്പെട്ട വിധിക്കു​ള്ള സ​്​റ്റേ നീട്ടിയതോടെ ഇനി വൈകേണ്ടതില്ലെന്ന്​ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ എം.എൽ.എമാരുടെയും എം.പിയുടെയും സൗകര്യം കണക്കിലെടുത്ത്​ ബുധനാഴ്​ച പ്രഖ്യാപനം. ഇടതുമുന്നണി പ്രവേശനത്തിന്​ തടസ്സങ്ങളില്ലെങ്കിലും ചിഹ്​നമെന്ന ​​െവല്ലുവിളി ഇനി ഇവർക്ക്​ മറികടക്കേണ്ടിവരും. പുതിയ മേച്ചിൽപുറത്തിൽ പരമ്പരാഗത വോട്ടർമാരെ സ്വാധീനിക്കാൻ 'രണ്ടില'ക്കുള്ള പ്രാധാന്യം വലുതാണെന്ന്​ ഇവർ വിലയിരുത്തുന്നുണ്ട്​. ​​സി.പി.എമ്മും രണ്ടില നിർണായകമാണെന്നാണ്​ കരുതുന്നത്​. ചിഹ്​നക്കേസിൽ 19ന്​ ഹൈകോടതിയിൽ വാദം നടക്കും. ചിഹ്​നം ​ജോസ്​ കെ. മാണിക്ക്​ ലഭിക്കുന്നത്​ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ കോൺഗ്രസിനുമുണ്ട്​. അതേസമയം, ജോസ്​ പോയതോടെ മത്സരിക്കാൻ തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റ്​ ലഭിക്കുന്നതി​ൻെറ ആഹ്ലാദത്തിലാണ്​ മധ്യകേരളത്തിലെ കോൺഗ്രസ്​ നേതൃത്വം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story