Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്നും ജോസഫ്​;...

അന്നും ജോസഫ്​; പിതാവി​െൻറ പാതയിൽ ജോസ്​ കെ. മാണി

text_fields
bookmark_border
അന്നും ജോസഫ്​; പിതാവി​ൻെറ പാതയിൽ ജോസ്​ കെ. മാണി കോട്ടയം: മുഖ്യമന്ത്രി മോഹവുമായി ഇടത്തേക്ക്​ ചായാനുള്ള കെ.എം. മാണിയുടെ നീക്കങ്ങൾക്ക്​ ഒരിക്കൽ തടയിട്ട ജോസ് കെ. മാണി, ഏഴുവർഷത്തിനുശേഷം ചെ​​ങ്കൊടി പാളയത്തി​േലക്ക്​ എത്തു​േമ്പാൾ ആവർത്തിക്കുന്നത്​ ചരിത്രം. 1979ല്‍ പി.ജെ. ജോസഫുമായി പിരിഞ്ഞ് ഇടതുമുന്നണിയിലെത്തിയ പിതാവ് കെ.എം. മാണിയുടെ പാത പിന്തുടര്‍ന്നാണ് നാല് പതിറ്റാണ്ടിനിപ്പുറം ജോസ് കെ. മാണിയും ഇടതുചേരിയിലേക്ക്​ എത്തുന്നത്​. രണ്ടു സമയത്തും 'വില്ലൻ​' ജോസഫ്​. ജോസഫ് ഗ്രൂപ് പ്രതിനിധിയായിരുന്ന ടി.എസ്. ജോണിനെ പി.കെ.വി മന്ത്രിസഭയിൽനിന്ന്​ പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ്​ 1979 നവംബർ 14ന്​ കെ.എം. മാണി സി.പി.എമ്മിനൊപ്പം ചേ​രുന്നത്​​. രണ്ടുവർഷത്തിനുശേഷം പിരിഞ്ഞ ഈ കൂട്ടുകെട്ട്​ ജോസ്​ കെ. മാണിയിലൂടെ ആവർത്തിക്കു​േമ്പാഴും എതിർഭാഗത്ത്​ ​ജോസഫുണ്ട്​​. ഒപ്പം ബാർ കോഴയിൽ ആരംഭിച്ച കോൺഗ്രസിനോടുള്ള മാനസിക അകൽച്ചയും. ബാർ കോഴക്കേസ്​ വഷളാക്കിയത്​ കോൺഗ്രസിലെയൊരു വിഭാഗമാണെന്ന്​ ഒളിഞ്ഞും തെളിഞ്ഞും മാണിവിഭാഗം പലതവണ വ്യക്തമാക്കി. അന്ന്​ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്​ ചെന്നിത്തല അമിത താൽ​പര്യം കാട്ടിയെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതി​ൻെറ തുടർച്ചയായാണ്​ 2016 ആഗസ്​റ്റ്​ ഏഴിന് കേരള കോൺഗ്രസ് (എം) യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ച്​ സ്വതന്ത്രനിലപാട്​ സ്വീകരിച്ചത്​. 'സ്വതന്ത്രകാലത്ത്​' കോട്ടയം ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ്​ പിന്തുണയോടെ മാണിവിഭാഗം ഭരണം പിടിച്ചത്​ ഇരുപക്ഷത്തെയും കൂടുതൽ അകറ്റി. രണ്ടുവർഷത്തിനുശേഷം ജോസിന് രാജ്യസഭാ സീറ്റ് നൽകി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയെ യു.ഡി.എഫിൽ എത്തിച്ചെങ്കിലും മുറിപ്പാടുകൾ ഇരുമനസ്സിലും അവശേഷിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ്​ ഘട്ടത്തിൽ ചിഹ്​നപ്രശ്​നത്തിലടക്കം കോൺഗ്രസ്​ ജോസഫിനൊപ്പമാണെന്ന വികാരം പാർട്ടിയിൽ ശക്തമായി. പാലാ തോൽവി അ​ന്വേഷിക്കണമെന്ന ആവശ്യം യു.ഡി.എഫ്​ നേതൃത്വം പരിഗണിക്കാതിരുന്നതും ഇവരെ പ്രകോപിപ്പിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം ഒഴിയണമെന്ന കോൺഗ്രസി​ൻെറയും യു.ഡി.എഫ്​ നേതൃത്വത്തി​ൻെറയും ആവശ്യം തള്ളിയായിരുന്നു ജോസ്​ വിഭാഗത്തി​ൻെറ മറുപടി​. വിട്ടുവീഴ്​ച സീറ്റ്​ വിഭജനത്തിലടക്കം പിന്തള്ളപ്പെടാൻ ഇടയാക്കുമെന്ന ചിന്തയായിരുന്നു കടുത്ത നിലപാടിന്​ പിന്നിൽ. രമേശ്​ ചെന്നിത്തലയുടെ ഇടപെടലിനെ സംശയത്തോടെ കണ്ട ഇവർ ജോസഫി​ന്​ പിന്നിൽ ഒതുങ്ങേണ്ടിവരുമെന്ന ആശങ്കയിലുമായി. നിയമസഭയിൽ ജോസിനൊപ്പം നിന്ന എം.എൽ.എമാർക്ക്​ സംസാരിക്കാൻ ജോസഫ്​ അവസരം ​നി​ഷേധിക്കുന്നുവെന്ന്​ കാട്ടി കോൺഗ്രസ്​ നേതൃത്വത്തെ സമീപിച്ചിട്ടും മൗനമായിരുന്നു മറുപടി. ഇതോടെ വരുന്ന തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളിലെ സീറ്റ്​ ചർച്ചകളിലും കോൺഗ്രസി​ൻെറ സമീപനം ഇതാകുമെന്ന്​ ഉറപ്പിച്ച ജോസ്​ കെ. മാണി ഇടതെന്ന തീരുമാനത്തിലേക്ക്​ എത്തുകയായിരുന്നു. ഇതിനിടെ, കേരളയാത്ര, പാലാ ഉപ​െതരഞ്ഞെടുപ്പ്, കോട്ടയം ലോക്​സഭ തെര​ഞ്ഞെടുപ്പിലെ സ്​ഥാനാർഥി നിർണയം, പാർട്ടി നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കം എന്നിവ അടുക്കാൻ കഴിയാത്തവിധം ജോസ്​-ജോസഫ്​ വിഭാഗങ്ങളെ അകറ്റി. ജോസ്​ കെ. മാണി നയിച്ച കേരളയാത്രക്കെതിരായ പി.ജെ. ജോസഫി​ൻെറ ​പരസ്യപ്രതികരണം ഇരുവരുടെയും ബന്ധത്തിൽ വ്യക്തിപരമായും വലിയ വിള്ളൽ തീർത്തിരുന്നു. എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story