Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരണ്ട​ുമുന്നണികളിൽ ഒരു...

രണ്ട​ുമുന്നണികളിൽ ഒരു പാർട്ടി: ഇരുവിഭാഗങ്ങൾക്കും ആഗ്രഹസാഫല്യം

text_fields
bookmark_border
കോട്ടയം: 107 ദിവസം നീണ്ട സ്വതന്ത്രവേഷമഴിച്ച്​ ജോസ്​വിഭാഗം ഇടതുപക്ഷത്തേക്ക്​ നീങ്ങു​േമ്പാൾ, മുറിയുന്നത്​ യു.ഡി.എഫുമായുള്ള മുപ്പത്തിയൊമ്പത്​​ വർഷത്തെ ബന്ധം. 1979 ജൂലൈ 15 ലെ കേരള കോൺഗ്രസ് പിളർപ്പിനുശേഷം ഇടതുപക്ഷത്തേക്ക്​ നീങ്ങിയ കെ.എം. മാണി, നവംബർ 14ന് ആ മുന്നണിയുടെ ഭാഗവുമായി. 1980ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച മാണി 1980ലെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയുമായി. ഈ ബന്ധത്തിന്​ രണ്ടുവർഷമായിരുന്നു ആയുസ്സ്​​. 1981 ഒക്ടോബർ 20 ന് ഇടതുമുന്നണിക്ക്​ നൽകിയ പിന്തുണ മാണി പിൻവലിച്ചതോടെ നായനാർ സർക്കാർ നിലംപതിച്ചു. ഇതോടെ മാണി വീണ്ടും ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന്​ തുടങ്ങിയ ബന്ധമാണ്​ ഇപ്പോൾ മുറിയുന്നത്​. ഇതിനിടെ, ഉമ്മൻ ചാണ്ടി സർക്കാറിൻെറ കാലത്ത്​ മുഖ്യമന്ത്രി സ്​ഥാനം ലക്ഷ്യമിട്ട്​ ഇടതുമായി രഹസ്യചർച്ചകൾ നടത്തിയെങ്കിലും, ജോസ്​ കെ. മാണി എതിർപക്ഷത്താണ്​ നിലയുറപ്പിച്ചിരുന്നത്​. ചർച്ചകൾ പുരോഗമിച്ചെങ്കിലും ഇടതിലേക്കില്ലെന്ന സി.എഫ്​. തോമസി​ൻെറ നിലപാടിൽ തട്ടി നീക്കം നിലക്കുകയായിരുന്നു. ഇതിനുപിന്നാലെ ഉയർന്ന ബാർ കോഴക്കുപിന്നിൽ കോൺഗ്രസാണെന്ന്​ ആരോപിച്ച്​ 2016 ആഗസ്​റ്റ്​ ഏഴിന് കേരള കോൺഗ്രസ് (എം) യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ച്​ സ്വതന്ത്രനിലപാടിലേക്ക്​ മാറി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാറുകയും ചെയ്​തു. 2010ൽ മാണിയിൽ ലയിച്ച ജോസഫ്​ വിഭാഗം അതൃപ്​തിയോടെയാണെങ്കിലും ഈ തീരുമാനത്തിനൊപ്പം നിലയുറപ്പിച്ചു. 2018 ജൂൺ ഏട്ടിന്​ വീണ്ടും പാർട്ടി യു.ഡി.എഫിൽ മടങ്ങിയെത്തി. തർക്കങ്ങളെല്ലാം സ്വതസിദ്ധമായ ശൈലിയിൽ പരിഹരിച്ച്​ പാർട്ടിയെ മുന്നോട്ടുകൊണ്ടുപോയിരുന്ന ​ചെയർമാൻ കെ.എം. മാണി 2019 ഏപ്രിൽ ഒമ്പതിന് അന്തരിച്ചതോടെ പാർട്ടി നേതൃത്വത്തെ ചൊല്ലി തർക്കം ഉടലെടുത്തു. പിന്നാലെ പാർട്ടി അനൗദ്യോഗിക പിളർപ്പിലേക്ക് നീങ്ങി. ഇതിനിടെ പാലാ ഉപ​െതരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥിക്ക് അപ്രതീക്ഷിത തോൽവി നേരിട്ടതോടെ കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കം രൂക്ഷമായി. ഏറ്റവുമൊടുവിൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനത്തെ ചൊല്ലി ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തു​. സ്​ഥാനം ഒഴിയണമെന്ന്​ ജോസ്​ വിഭാഗത്തോട്​ യു.ഡി.എഫ്​ ആവശ്യപ്പെ​ട്ടെങ്കിലും വഴങ്ങിയില്ല. തർക്കം തുടരുന്നതിനിടെ അപ്രതീക്ഷിതമായി ​കഴിഞ്ഞ ജൂൺ 29നാണ്​ കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തെ മുന്നണിയിൽനിന്ന്​ പുറത്താക്കിയെന്ന്​ യു.ഡി.എഫ്​ കൺവീനർ പ്രഖ്യാപിച്ചത്​​. കരാർ ലംഘനമാണ്​ കാരണമായി പറഞ്ഞതെങ്കിലും ഇരുകൂട്ടരും യു.ഡി.എഫിൽ തുടർന്നാൽ തെരഞ്ഞെടുപ്പുകളിൽ തമ്മിലടിക്കുമെന്നും ഇത്​ മുന്നണിയുടെ പ്രതിഛായയെ ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലായിരുന്നു പ്രഖ്യാപനം. സി.എഫ്​. തോമസ്​ ജോസഫിന്​ ഒപ്പമായിരുന്നതും യു.ഡി.എഫിന്​ ധൈര്യം പകർന്നു. ജോസ്​ വിഭാഗവും ആഗ്രഹിച്ചത്​ ഇതുതന്നെയായിര​ുന്നു. ഇതിന്​ പിന്നാ​െല ജോസ്​ വിഭാഗം രണ്ടാം സ്വതന്ത്രനിലപാട്​ പ്രഖ്യാപിക്കുകയും ഇപ്പോൾ ഇടതിന്​ കൈനൽകുകയും ​ചെയ്​തു. ​ഇതോടെ മാസങ്ങൾക്ക്​ മുമ്പുവരെ ഒരുപാർട്ടിയായിരുന്ന കേരള കോൺ​ഗ്രസ്​ രണ്ടുപാർട്ടികളായി ഇനി രണ്ടുമുന്നണിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story