Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രം

text_fields
bookmark_border
പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്​ നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക്​ വെര്‍ച്വല്‍ ക്യൂ വഴിമാത്രമേ പ്രവേശനം അനുവദിക്കൂ. എല്ലാ തീര്‍ഥാടകരും 48 മണിക്കൂറിനുള്ളില്‍ എടുത്ത ഐ.സി.എം.ആര്‍ അംഗീകാരമുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കേണ്ടതും നിലക്കലില്‍ ആൻറിജന്‍ ടെസ്​റ്റിന് വിധേയരാകേണ്ടതുമാണ്. അതിനുശേഷമേ നിലക്കലില്‍നിന്ന്​ പമ്പയിലേക്ക് യാത്ര അനുവദിക്കൂ. സന്നിധാനത്ത്​ തങ്ങാനോ വിരിവെക്കാനോ അനുവദിക്കില്ല. ദര്‍ശനം കഴിഞ്ഞാലുടന്‍ തിരിച്ചുപോകണം. പമ്പാ സ്‌നാനം നിരോധിച്ചിട്ടുണ്ട്​. ആവശ്യക്കാര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍പ്രകാരം ഷവര്‍ ബാത്ത് ക്രമീകരിച്ചിട്ടുണ്ട്​. പമ്പയില്‍ പാര്‍ക്കിങ്​ അനുവദിക്കില്ല. ചെറുവാഹനങ്ങള്‍ക്ക് പമ്പവരെ യാത്ര അനുവദിക്കും. അയ്യപ്പഭക്തരെ ഇറക്കിയശേഷം തിരിച്ചു നിലക്കലിലെത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്​റ്റര്‍ ചെയ്ത്​ പാസ് ലഭ്യമാക്കാതെ വരുന്ന വാഹനങ്ങളെ കടത്തിവിടില്ല. നിലക്കല്‍, ആങ്ങമൂഴി, ളാഹ, കണമല തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് പരിശോധന ഏര്‍പ്പെടുത്തും. അയ്യപ്പഭക്തര്‍ കോവിഡ് 19 നിബന്ധനകള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story