Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോസ്​ ​െക. മാണിയുടെ...

ജോസ്​ ​െക. മാണിയുടെ ഇടതു പ്രവേശനം: എൻ.സി.പിയിൽ ഭിന്നത രൂക്ഷം

text_fields
bookmark_border
കോട്ടയം: പാലാ സീറ്റി​ൻെറ പേരിൽ എൻ.സി.പിയിൽ ഭിന്നത രൂക്ഷം. പാലാ സി.പി.എം ബലമായി പിടിച്ചെടുത്താൽ യു.ഡി.എഫിൽ ചേരുമെന്ന്​ ഒരുവിഭാഗം മുന്നറിയിപ്പ്​ നൽകിയതോടെയാണ്​ നേതൃനിരയിൽ ഭിന്നത പ്രകടമായത്​. പാലാ​െയച്ചൊല്ലി മാണി സി. കാപ്പൻ നടത്തിയ പ്രസ്​താവന അതിരുകടന്നതായെന്നും ഇതി​ൻെറ പേരിൽ മുന്നണി വിടാനൊന്നും തങ്ങൾ തയാറല്ലെന്നും​ ചില സീനിയർ നേതാക്കൾ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച്​ ​ പ്രസ്​താവന നടത്തിയവർ മാത്രമാകും യു.ഡി.എഫിനൊപ്പം പോവുകയെന്നും പാർട്ടിയിലെ പ്രബല വിഭാഗം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയിൽ നാലുസീറ്റിൽ പാലാ അടക്കം മൂന്നിടത്ത്​​ എൻ.സി.പി ജയിച്ചിരുന്നു​. ജോസ് ​െക. മാണിയുടെ ഇടതു​പ്രവേശനത്തോടെ കുട്ടനാട്ടിൽ ജയസാധ്യത ഇരട്ടിയാകുമെന്നും ​രണ്ടുസീറ്റ്​ ഉറപ്പാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫിനൊപ്പം നിന്നാൽപോലും പാലാ എൻ.സി.പിക്ക്​ കിട്ടുമെന്ന്​ എന്ത്​ ഉറപ്പാണെന്നും അവർ ചോദിക്കുന്നു. ഈ സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്തിയ ശേഷമേ നിലപാട്​ കടുപ്പിക്കാവൂവെന്നും നേതൃത്വം കാപ്പനെ അറിയിച്ചു. ഇടതുമുന്നണിക്കെതിരെ കലാപക്കൊടി ഉയർത്തിയതിനെയും നേതൃത്വം നിശി​തമായി വിമർശിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച ചേരുന്ന പാർട്ടി സംസ്ഥാന ഭാരവാഹി യോഗം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും നിർണായക തീരുമാനങ്ങളിലേക്ക് കടക്കില്ല. ജോസ് കെ. മാണി മുന്നണിയുടെ ഭാഗമായശേഷം മാത്രം മറ്റ് ​കാര്യങ്ങൾ ആലോചിച്ചാല്‍ മതിയെന്നാണ്​ എ.​െക. ശശീന്ദ്രന്‍ വിഭാഗത്തി​ൻെറ നിലപാട്. ജോസ്​ പക്ഷം വരുന്നതോടെ പാലായുടെ കാര്യം എൻ.സി.പി ഉയര്‍ത്തും. അതുവരെ പരസ്യചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാണ് പ്രബലവിഭാഗത്തി​ൻെറ നിലപാട്​. എന്നാൽ, മറുവിഭാഗം തൃപ്തരല്ല. ഒരുവിഭാഗം യു.ഡി.എഫിലേക്ക്​ പോയാലും അത്ഭുതപ്പെടേണ്ടതില്ല. ചർച്ചകൾ ഈവഴിക്കും സജീവമാണ്​. സി.എ.എം. കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story