Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏഴ്​ മാസം മുമ്പ്​...

ഏഴ്​ മാസം മുമ്പ്​ മരിച്ച വയോധികയുടേത്​ കൊലപാതകം; മക്കൾ അറസ്​റ്റിൽ

text_fields
bookmark_border
നെടുങ്കണ്ടം: ഏഴ് മാസം മുമ്പ് അണക്കരമെട്ടിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ അണക്കരമെട്ട് ചരുവിള പുത്തൻവീട്ടിൽ ചന്ദ്രികയുടെ (75) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മക്കളായ അനിൽകുമാർ (49), അജിത (40) എന്നിവരെ നെടുങ്കണ്ടം സി.ഐ പി.കെ. ശ്രീധരൻ, എസ്​.ഐ കെ. ദിലീപ്കുമാർ എന്നിവർ ചേർന്ന്​ അറസ്​റ്റ്​ ചെയ്തു സ്ഥിരം മദ്യപാനിയായ ചന്ദ്രിക മക്കളോടും കൊച്ചുമക്കളോടുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി 17ന് ചന്ദ്രിക വീട്ടിൽ മരിച്ചു കിടക്കുന്നതായും ബന്ധുക്കൾ സംസ്​കാരം നടത്താൻ ശ്രമിക്കുന്നതുമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്​ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. മദ്യപിച്ചത്​ മൂലമാണ്​ മരണപ്പെട്ടതെന്നായിരുന്നു മക്കളുടെ മൊഴി. എന്നാൽ, കോവിഡ്​ വ്യാപനം മൂലം അഞ്ച്​ മാസം വൈകി ലഭിച്ച പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം തലക്കേറ്റ പരിക്കെന്നായിരുന്നു കണ്ടെത്തിയത്​. തുടർന്ന് കട്ടപ്പന ഡിവൈ.എസ്​.പി എൻ.സി. രാജ്മോഹ​ൻെറ നിർദേശപ്രകാരം നെടുങ്കണ്ടം എസ്​.ഐ ദിലീപ്കുമാർ നടത്തിയ തുടർ അന്വേഷണത്തിൽ വീണുണ്ടായ പരിക്കല്ല മരണകാരണമെന്ന് വ്യക്​തമായി. തുടർന്ന് മകനെയും കൊച്ചുമകനെയും നിരന്തരം നിരീക്ഷിച്ചു. പൊലീസ്​ അന്വേഷണം ഊർജിതമാക്കിയതറിഞ്ഞ പ്രതി വീട്ടിലുണ്ടായ വഴക്കിനെപ്പറ്റി അകന്ന ബന്ധുവിന് സൂചന നൽകിയിരുന്നു. സംശയം തോന്നിയ പൊലീസ്​ പ്രതികളെ കസ്​റ്റഡിയിലെടുത്ത്്് ചോദ്യം ചെയ്തു. മദ്യലഹരിയിൽ ചീത്തവിളിച്ച അമ്മയെ പിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ചശേഷം മുറ്റത്തേക്ക് വലിച്ചിട്ടെന്നും തുടർന്ന്​ അഴുക്കുപറ്റിയ വസ്​ത്രങ്ങൾ രണ്ടാംപ്രതി കഴുകി വൃത്തിയാക്കിയതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇടുക്കി എസ്​.പി കറുപ്പസ്വാമിയുടെ നിർദേശപ്രകാരം കോട്ടയത്തുനിന്നും എത്തിയ സയൻറിഫിക് ഓഫിസർ ചന്ദ്രലേഖയുടെയും പൊലീസ്​ ഫോട്ടോഗ്രാഫറുടെയും സാന്നിധ്യത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ​െചയ്​ത ജഡ്​ജി തൃശൂർ, മുട്ടം എന്നിവിടങ്ങളിലെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് റിമാൻഡ്​ ചെയ്തു. എസ്​.ഐ ഷാജി, എ.എസ്.ഐ റസാഖ്, എസ്​.സി.പി.ഒ സന്തോഷ്, ഡബ്ല്യു.സി.പി.ഒ പ്രിനീത, സി.പി.ഒമാരായ രഞ്ജിത്, അഖിൽ കൃഷ്ണ എന്നിവരും കേസ്​ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നു . ചിത്രം: TDG Prathi Anilkumar പിടിയിലായ അനിൽകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story