Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുമരകം തുറന്നു;...

കുമരകം തുറന്നു; ആദ്യദിനം സഞ്ചാരികളില്ല

text_fields
bookmark_border
കോട്ടയം: ഏഴുമാസത്തെ ഇടവേളക്കുശേഷം നിറക്കാഴ്​ചകളുമായി കുമരകത്തി​ൻെറ വാതിൽ തുറന്നെങ്കിലും തണുപ്പൻ പ്രതികരണം. വിനോദ സഞ്ചാരമേഖലകൾ തുറക്കാൻ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയശേഷമുള്ള ആദ്യ ദിനം കുമരകത്ത്​ കാര്യമായി സഞ്ചാരികളില്ല. ഹൗസ്​ ബോട്ടുകളെല്ലാം സഞ്ചാരികളെ കാത്ത്​ കിടന്നപ്പോൾ ഒറ്റപ്പെട്ട ശിക്കാരി വള്ളങ്ങൾ തേടി യാത്രികരെത്തി. എന്നാൽ, മേഖലക്ക്​ പ്രതീക്ഷ പകർന്ന്​ നിരവധി അന്വേഷണങ്ങളെത്തി. ഉത്തരേന്ത്യയിൽനിന്നടക്കം ഹൗസ്‌ബോട്ടുകളുടെയും ഹോട്ടല്‍ മുറികളുടെയും ലഭ്യത അന്വേഷിച്ച്​ വിളികളെത്തിയതായി ടൂർ ഓപ​േറ്റർമാർ പറയുന്നു. നവംബറോടെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ, കാര്യമായി ബുക്കിങ്​ നടന്നിട്ടില്ല. കോവിഡ്​ സുരക്ഷ മുൻകരുതലുകൾ ഉറപ്പാക്കുന്നുണ്ടോയെന്നായിരുന്നു കുടൂതൽപേരും അ​േന്വഷിച്ചത്​. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ ്​കുമരകത്തെ സീസൺ. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിക്കുന്ന സമയമാണിപ്പോള്‍. തിങ്കളാഴ്​ച കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും പൂജാവധിയോടെ കുമരകത്ത്​ തിരക്കേറുമെന്നാണ് ടൂറിസംവകുപ്പി​ൻെറ വിലയിരുത്തൽ. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വിസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാതെ കുമരകത്തെ വിനോദ സഞ്ചാര മേഖല പഴയ രീതിയിലേക്ക് എത്തില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വാഗമണിലേക്കും ചുരുക്ക​ം യാത്രക്കാരാണ്​ എത്തിയത്​. അടുത്തദിവസങ്ങളിൽ കൂടുതൽ ആഭ്യന്തരസഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്​. എന്നാൽ, കനത്ത മഴ വില്ലനാകുമെന്ന ആശങ്കയുമുണ്ട്​. കഴിഞ്ഞദിവസങ്ങളിലായി മഴ പെയ്യുന്നതിനാൽ പലരും യാത്രക്ക്​ താൽക്കാലിക അവധി നല്‍കിയിരിക്കുകയാണ്. ഇല്ലിക്കൽ കല്ല്​ അടക്കമുള്ള കാഴ്​ചയിടങ്ങൾ അടുത്തദിവസങ്ങളിൽ മാത്രമേ സജീവമാകുകയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story