Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ് എസ്കോർട്ടി​െൻറ...

പൊലീസ് എസ്കോർട്ടി​െൻറ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
പൊലീസ് എസ്കോർട്ടി​ൻെറ പേരിൽ ചികിത്സ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ കോട്ടയം: ആശുപത്രിയിൽ കൊണ്ടുപോകാൻ ​പൊലീസ് എസ്കോർട്ട് ലഭിക്കാത്തതി​ൻെറ പേരിൽ തടവുകാർക്ക് ചികിത്സ നിഷേധിക്കരുതെന്ന്​ മനുഷ്യാവകാശ കമീഷൻ. ജയിൽ അന്തേവാസികളുടെ ​പൊലീസ് എസ്കോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന ​പൊലീസ് മേധാവിയുടെ ഉത്തരവിലുള്ള നിർദേശങ്ങൾ എല്ലാ ജില്ല ​പൊലീസ് മേധാവിമാരും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കോട്ടയം ജില്ല ജയിലിലെ 84 വയസ്സുള്ള അന്തേവാസിയായ അബ്​ദുൽ ഹമീദ്, ജയിലിലെ പരാതിപ്പെട്ടിയിൽ നിക്ഷേപിച്ച കുറിപ്പ്​ കോട്ടയം ജില്ല സെഷൻസ് ജഡ്ജി കമീഷനിലേക്ക് അയച്ചു തന്നതി​ൻെറ അടിസ്ഥാനത്തിൽ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി. നിരവധി അസുഖങ്ങളുള്ള തനിക്ക് ​പൊലീസ് എസ്കോർട്ട് ഇല്ലാത്തതി​ൻെറ പേരിൽ ചികിത്സ നിഷേധിച്ചെന്നായിരുന്നു പരാതി. കമീഷൻ കോട്ടയം ജില്ല ​പൊലീസ് മേധാവിയിൽനിന്ന്​ റിപ്പോർട്ട് വാങ്ങി. മുൻകാലങ്ങളിലേതുപോലെ തടവുകാരെ ചികിത്സക്ക് കൊണ്ടുപോകേണ്ടത് ജയിൽ വാർഡന്മാർ ആണെന്ന് സംസ്ഥാന പൊലീസ് മേധാവി 2019 ഒക്ടോബർ 31ന് ജയിൽ മേധാവിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സെഷൻസ് കോടതി ഒഴികെയുള്ള സ്ഥലങ്ങളിൽ എസ്കോർട്ട് ഡ്യൂട്ടിക്ക് ​പൊലീസുകാരെ അയക്കാൻ കഴിയില്ല. എന്നാലും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന തടവുകാർക്ക് സുരക്ഷയുടെ ഭാഗമായി പൊലീസുകാരെ അനുവദിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story