Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷീരകര്‍ഷകന്‍...

ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവം: ​െക.എസ്​.ഇ.ബിക്ക്​ ഗുരുതരവീഴ്​ചയെന്ന്​ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്

text_fields
bookmark_border
കോട്ടയം: വൈക്കത്ത് ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ​െക.എസ്​.ഇ.ബിക്ക്​ ഗുരുതരവീഴ്​ചയെന്ന്​ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്. കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത്​ നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ്​ വീഴ്​ച കണ്ടെത്തിയത്​. തരിശുപാടത്ത് മാസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതികമ്പി നീക്കാനോ പുനഃസ്ഥാപിക്കാനോ ഇടപെടലുണ്ടായില്ല. നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ലൈനില്‍ വൈദ്യുതി കണക്ഷനില്ലെന്നുപറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറിയത് ഗുരുതരവീഴ്ചയാണെന്നും ഇവർ കണ്ടെത്തി. അന്വേഷണം തുടരുകയാണെന്നും പരിസരവാസികളുടെ മൊഴിയടക്കം ശേഖരിച്ചശേഷം സർക്കാറിന്​ റിപ്പോർട്ട്​ നൽകുമെന്നും​ കോട്ടയം ജില്ല ഇലക്​ട്രിക്കൽ ഇൻസ്​പെക്​ടർ ജയിംസ്​കുട്ടി തോമസ്​ പറഞ്ഞു. മൂന്നുമാസമായി പൊട്ടിക്കിടന്ന ​ൈവദ്യുതി ലൈനിൽനിന്ന്​ ഷോക്കേറ്റ്​ ഉദയനാപുരം പടിഞ്ഞാറെക്കര രാഹുൽനിവാസിൽ കെ.വി. രാജുവാണ് (48) മരിച്ചത്. പുല്ലുചെത്താൻ വീടിനോടുചേർന്ന കരിപ്പായി പാടത്ത് പോയ രാജുവിന്​ പൊട്ടിക്കിടന്ന കമ്പിയിൽനിന്ന്​ ഷോക്കേൽക്കുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച്​ തെളിവുകൾ ശേഖരിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പൊട്ടിവീണ ലൈനും ഇതിനോട്​​ േചർന്ന പോസ്​റ്റും ഉടൻ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ കെ.എസ്​.ഇ.ബിക്ക്​ കത്തും നൽകി. കുമരകം, ൈവക്കം മേഖലകളിൽ സമാനതരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാമെന്ന മുന്നറിയിപ്പും ഇവർ നൽകിയിട്ടുണ്ട്​. വയൽമേഖലകളിൽ പലയിടങ്ങളിലും വൈദ്യുതിത്തൂണും കമ്പികളും കാലപ്പഴക്കത്താൽ ജീർണിച്ചനിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story